Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഎം അക്രമം പരാജയഭീതി മൂലം; നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തും: സണ്ണി ജോസഫ്

സിപിഎം അക്രമം പരാജയഭീതി മൂലം; നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തും: സണ്ണി ജോസഫ്
നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയഭീതി കാരണം സിപിഎം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സര്‍ക്കാരിന്റെ ഒത്താശയോടെയാണ് ഈ അക്രമങ്ങള്‍ നടക്കുന്നത്. ജി. സുധാകരനെയും ടി.എന്‍. പ്രതാപനെയും തടഞ്ഞത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പോലീസ് നിഷ്‌ക്രിയമാണെന്നും പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോലീസ് വിന്യാസം ഫലപ്രദമായില്ല. ഇത്തരം അക്രമങ്ങളെ അതിജീവിച്ചാണ് യുഡിഎഫ് പ്രവര്‍ത്തിച്ചത്. വോട്ടെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ നൂറില്‍ കുറയാത്ത സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നും സണ്ണി ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. തന്റെ പേരില്‍ പ്രചരിച്ച വ്യാജ കത്തുമായി ബന്ധപ്പെട്ട് ഡിജിപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടും പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. നല്‍കാത്ത കത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഏതറ്റം വരെയും പോകും. പോലീസില്‍ നിന്ന് നീതി ലഭിക്കാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

Related articles

See all
Popular News

ഭരണത്തിന് ധാർഷ്ട്യം, മന്ത്രിമാർക്ക് അഹങ്കാരം; ഇടതുമുന്നണിക്കെതിരെ ആഞ്ഞടിച്ച് എൻ.സി.പി

Popular News

"പിണറായി മത്സരിക്കേണ്ടതില്ലായിരുന്നു"; പിബിയിൽ മുഖ്യമന്ത്രിക്കെതിരെ വിമർശന ശരങ്ങൾ; തിരിച്ച...

Popular News

സിപിഎമ്മിന്റെ 'ചതി', ജനവികാരം തിരിച്ചറിയുന്നതിൽ പരാജയം; തുറന്നടിച്ച് കേരള കോൺഗ്രസ് (എം) സ്...

Popular News

പത്മജയും പരാജയപ്പെട്ടു, കോട്ടകള്‍ ഇടിഞ്ഞു; തൃശൂരില്‍ സുരേഷ് ഗോപിയെ മുന്‍നിര്‍ത്തിയുള്ള ബി...

Save your stories

Sign in