Logo
Sat, Jul 04, 2026 • 11:06 PM
LIVE TV
Watch

No business videos available

No Middle East videos available

സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ഇന്നു ചുമതല ഏറ്റെടുക്കും; പുതിയ നേതൃത്വത്തെ സ്വീകരിക്കാന്‍ ഒരുങ്ങി കെപിസിസി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 12, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ഇന്നു ചുമതല ഏറ്റെടുക്കും; പുതിയ നേതൃത്വത്തെ സ്വീകരിക്കാന്‍ ഒരുങ്ങി കെപിസിസി
അഡ്വ. സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള കെപിസിസിയുടെ പുതിയ അമരക്കാര്‍ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 9.30 നാണ് ചുമതലയേറ്റെടുക്കല്‍ ചടങ്ങ് നടക്കുക.കെപിസിസി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങ് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.  കെ.സുധാകരന്‍ എംപി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ദീപാദാസ് മുന്‍ഷി, വിഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എഐസിസി സെക്രട്ടറിമാര്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ പങ്കെടുക്കും. ചുമതല ഏറ്റെടുക്കുന്നതിനു മുന്‍പ് നിയുക്ത കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഉള്‍പ്പെടെയുള്ള പുതിയ ഭാരവാഹികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയെ സന്ദര്‍ശിക്കും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായി പി.സി വിഷ്ണുനാഥ് എംഎല്‍എ, എ.പി അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവരാണ് ചുമതല ഏറ്റെടുക്കുക. യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശ് എംപിയും സ്ഥാനം ഏറ്റെടുക്കും. ചുമതല ഏറ്റെടുക്കുന്നതിന് മുമ്പായി നിയുക്ത കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.സി വിഷ്ണുനാഥ് എംഎല്‍എ, എ.പി അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവര്‍ തൃശ്ശൂരില്‍ ലീഡര്‍ കെ കരുണാകരന്റെ സ്മൃതിമണ്ഡപത്തിലും കോട്ടയത്ത് ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലും കൊല്ലത്ത് ആര്‍.ശങ്കറുടെ സ്മൃതി മണ്ഡപത്തിലും സന്ദര്‍ശിച്ചു പുഷ്പാര്‍ച്ചന നടത്തിയിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെയും ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് തോമസ് തറയിലിനെയും നേതാക്കള്‍ സന്ദര്‍ശിച്ചു. അതിനുശേഷം പത്തനംതിട്ടയിലെത്തി അന്തരിച്ച ഡിസിസി വൈസ് പ്രസിഡന്റ് എം ജി കണ്ണന് അന്ത്യോപചാരമര്‍പ്പിച്ചു. കൊല്ലത്ത് എത്തി മുന്‍ കെപിസിസി പ്രസിഡന്റ് സി.വി പത്മരാജനെയും സന്ദര്‍ശിച്ച ശേഷമാണ് നേതാക്കള്‍ തലസ്ഥാനത്തെത്തിരിക്കുന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10