Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ലോക്‌സഭ തെരഞ്ഞെടുപ്പ് : കെപിസിസി സമിതികൾ പ്രഖ്യാപിച്ചു

ലോക്‌സഭ തെരഞ്ഞെടുപ്പ് : കെപിസിസി സമിതികൾ പ്രഖ്യാപിച്ചു
Congress-win ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള കെപിസിസി സമിതികൾ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് സമിതി,ഏകോപന സമിതി, പ്രചരണ സമിതി, മാധ്യമ സമിതി തുടങ്ങി സമിതികളാണ് പ്രഖ്യാപിച്ചത്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്ക് ചെയർമാനായ ഏകോപന സമിതിയിൽ കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, പി.സി ചാക്കോ തുടങ്ങി 58 പേർ അംഗങ്ങളാണ്. 26 അംഗ തെരഞ്ഞെടുപ്പ് സമിതിയേയും പ്രഖ്യാപിച്ചിട്ടുണ്ട്.കെ.മുരളീധരൻ ചെയർമാനായ 35 അംഗ പ്രചരണ സമിതിയുടെ കൺവീനർ വി.എസ് ജോയി ആണ്. വി.എസ് ശിവകുമാർ ചെയർമാനും പി.എസ് പ്രശാന്ത് കൺവീനറുമായാണ് പബ്ലിസിറ്റി കമ്മിറ്റി. പാലോട് രവി ചെയർമാനായ മാധ്യമ സമിതിയുടെ കൺവീനർ വിജയൻ തോമസാണ്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിയുടെ തീരുമാനം സംഘടനചുമതലയുള്ള എഐസിസി ജനറൽസെക്രട്ടറി കെ.സി വേണുഗോപാലാണ് പത്രകുറിപ്പിലൂടെ അറിയിച്ചത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in