Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ.പി.സി.സിയുടെ ആയിരം വീട് പദ്ധതിയിലൂടെ പ്രളയബാധിതർക്ക് കൂടുതൽ വീടുകൾ നിർമിച്ചുനൽകും

കെ.പി.സി.സിയുടെ ആയിരം വീട് പദ്ധതിയിലൂടെ പ്രളയബാധിതർക്ക് കൂടുതൽ വീടുകൾ നിർമിച്ചുനൽകും
M-M-Hassan-KPCC   കെ.പി.സി.സി യുടെ ആയിരം വീട് പദ്ധതിയിലൂടെ പ്രളയബാധിതർക്ക് കൂടുതൽ വീടുകൾ നിർമിച്ചുനൽകാൻ തീരുമാനിച്ചതായി മുൻ കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസൻ. ഇതിനായി കെ.പി.സി.സി യുടെ പ്രത്യേക ഫണ്ടിലേക്ക് 3.43 കോടി രൂപ പിരിഞ്ഞു കിട്ടിയെന്നും അദ്ദേഹം അറിയിച്ചു. പ്രളയബാധിതർക്ക് ആയിരം വീടുകൾ നിർമ്മിച്ചുനൽകാൻ കെ.പി.സി.സി ആവിഷ്കരിച്ച ഭവന നിർമാണ പദ്ധതിപ്രകാരം സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 42 വീടുകളുടെ നിർമാണം പൂർത്തിയാക്കി. 278 വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലായി നടന്നു കൊണ്ടിരിക്കുന്നു. കെ.പി.സി.സി യുടെ നിർദേശമനുസരിച്ച് എം.എൽ.എമാരുടെ നേതൃത്വത്തിൽ എറണാകുളത്ത് 27 വീടുകളുടെ നിർമാണം പൂർത്തിയാക്കിയെന്നും എം.എം ഹസൻ അറിയിച്ചു. ആലപ്പുഴ ജില്ലയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹായത്തോടെ 30 വീടുകൾ നിർമിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ലയിൽ ആകെ 47 വീടുകൾ നിർമിക്കും. കേരളത്തിലുടനീളം വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും എം.എം ഹസൻ അറിയിച്ചു.  

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in