Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വാളയാറില്‍ സ്തംഭിച്ച് ലോക്സഭ ; കേന്ദ്രം സംസ്ഥാനത്തോട് വിശദീകരണം തേടണമെന്ന് കൊടിക്കുന്നില്‍

വാളയാറില്‍ സ്തംഭിച്ച് ലോക്സഭ ; കേന്ദ്രം സംസ്ഥാനത്തോട് വിശദീകരണം തേടണമെന്ന് കൊടിക്കുന്നില്‍
വാളയാർ സംഭവത്തിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ലോക്സഭയിൽ. സംഭവത്തിൽ കേന്ദ്രം കേരളത്തിൽ നിന്നും വിശദീകരണം തേടണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്രം നിലപാട് അറിക്കാത്തതിൽ യു.ഡി.എഫ് എം.പിമാർ ലോക്സഭയിൽ പ്രതിഷേധിച്ചു. വാളയാറിലെ പെൺകുട്ടികളുടെ മരണം ശൂന്യവേളയിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയാണ് ലോക് സഭയിൽ അവതരിപ്പിച്ചത്. വാളയാർ കേസന്വേഷണം സംസ്ഥാന പോലീസ് അന്വേഷണം അട്ടിമറിച്ചെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. സംസ്ഥാന സർക്കാർ സംഭവത്തിൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പ്രതികൾക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. വിഷയത്തിൽ കേന്ദ്രം സംസ്ഥാനത്തോട് വിശദീകരണം ചേദിക്കണമെന്നും വിഷയത്തിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. വിഷയം പാർലമെന്‍റിൽ അവതരിപ്പിക്കുമ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ ഉണ്ടായിരുന്നു. കേന്ദ്രം വിഷയത്തിൽ നിലപാട് പറയാത്തതിനെ തുടർന്ന് കേരളത്തിലെ യു.ഡി.എഫ് എം.പിമാർ സഭയിൽ പ്രതിഷേധം രേഖപ്പെടുത്തി. https://www.facebook.com/JaihindNewsChannel/videos/457700871547063/

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in