Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊച്ചി കപ്പലപകടം: കണ്ടെയ്‌നറുകള്‍ കൊല്ലം ആലപ്പുഴ തീരത്തടിയുന്നു; കൊല്ലത്ത് അടിഞ്ഞത് ഒമ്പത് കണ്ടെയ്‌നറുകള്‍

കൊച്ചി കപ്പലപകടം: കണ്ടെയ്‌നറുകള്‍ കൊല്ലം ആലപ്പുഴ തീരത്തടിയുന്നു; കൊല്ലത്ത് അടിഞ്ഞത് ഒമ്പത് കണ്ടെയ്‌നറുകള്‍
അറബിക്കടലില്‍ മുങ്ങിയ കപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ കൊല്ലം ആലപ്പുഴ തീരത്തടിയുന്നു. കൊല്ലം തീര മേഖലയില്‍ ഇതിനകം ഒന്‍പതോളം കണ്ടെയ്‌നറുകള്‍ തീരത്തടിഞ്ഞു. കൊല്ലം ചെറിയഴിക്കല്‍, ചവറ പരിമണം, ശക്തികുളങ്ങര മദാമ്മത്തോപ്, ആല്‍ത്തറമൂട് തീര മേഖല തുടങ്ങിയ സ്ഥലങ്ങളിലാണ് കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. കൂടുതല്‍ കണ്ടെയ്‌നറുകളും ഒഴിഞ്ഞ നിലയിലുള്ളവയാണ്. ചില കണ്ടെയ്‌നറുകളിലെ പാഴ്‌സലുകള്‍ കടലില്‍ ഒഴുകി നടക്കുകയാണ്. തീര മേഖലയില്‍ കനത്ത ആശങ്ക പടരുകയാണ്.കനത്ത ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വിവിധ മേഖലകളില്‍ നിന്നുള്ളവരെ അധികൃതര്‍ ഒഴിപ്പിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ തുടരുകയാണ്. അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് നിറച്ചിരുന്ന 13 കണ്ടെയ്‌നറുകളാണ് കടലില്‍ വീണിട്ടുള്ളത്. കാല്‍സ്യം കാര്‍ബൈഡ് ജലവുമായി ചേര്‍ന്നാല്‍ സ്‌ഫോടനം ഉള്‍പ്പെടെയുള്ള അപകട സാധ്യത കൂടുതലാണ്.

Related articles

See all
Latest News

കൊച്ചി കപ്പലപകടം: തീരത്തടിഞ്ഞ കണ്ടെയ്‌നറുകള്‍ മാറ്റാന്‍ കൂടുതല്‍ സമയം വേണം; എണ്ണപ്പാട നീക്...

Latest News

കൂടുതല്‍ കപ്പലുകള്‍ കൊല്ലം, ആലപ്പുഴ തീരത്തേക്ക്; പ്രദേശങ്ങളില്‍ കനത്ത ജാഗ്രത

Latest News

മകളേ മാപ്പ്… വണ്ടിപ്പെരിയാർ കേസിലെ ഗുരുതര അനാസ്ഥക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് കോണ്‍ഗ്ര...

Latest News

തെക്കന്‍കേരളത്തില്‍ കനത്തമഴ, കുട്ടനാട്ടില്‍ അടക്കം വെളളക്കെട്ട്

Save your stories

Sign in