Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ലോട്ടറി ചരിത്രത്തിലെ റെക്കോർഡ് തുക; ഇത്തവണ ഒന്നാം സമ്മാനം 30 കോടി! തിരുവോണം ബമ്പർ നാളെ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

ലോട്ടറി ചരിത്രത്തിലെ റെക്കോർഡ് തുക; ഇത്തവണ ഒന്നാം സമ്മാനം 30 കോടി! തിരുവോണം ബമ്പർ നാളെ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

തിരുവനന്തപുരം: ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 30 കോടി രൂപ ഒന്നാം സമ്മാനമായി വാഗ്ദാനം ചെയ്യുന്ന ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനം നാളെ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവ്വഹിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറിൽ നടക്കുന്ന ചടങ്ങിൽ നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ ജ്യോതിലാൽ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ. എസ്, അഡീഷണൽ ഡയറക്ടർമാരായ ഷാജു പി. എ, അനിൽകുമാർ കെ. എസ് തുടങ്ങിയവർ പങ്കെടുക്കും.

ഇത്തവണ വൻ സമ്മാനപ്പെരുമഴയുമായാണ് തിരുവോണം ബമ്പർ വിപണിയിലെത്തുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 25 ലക്ഷം രൂപ വീതം 20 പേർക്കും, നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേർക്കും, അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പേർക്കും നൽകും. ഇതിന് പുറമെ 5000 രൂപ മുതൽ 500 രൂപ വരെയുള്ള നിരവധി മറ്റ് സമ്മാനങ്ങളുമുണ്ട്. ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് മൂന്ന് കോടി രൂപയാണ് കമ്മീഷനായി ലഭിക്കുക.

500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. ജൂലൈ 20 തിങ്കളാഴ്ച മുതൽ ടിക്കറ്റ് വില്പന ആരംഭിക്കും. സെപ്റ്റംബർ 26-നാണ് ഈ വർഷത്തെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നടക്കുക.

വ്യാജ പ്രചാരണങ്ങളിൽ വീഴരുത്; ലോട്ടറി നേരിട്ട് മാത്രം വാങ്ങുക അംഗീകൃത ഏജന്റുമാരിൽ നിന്നോ വിൽപനക്കാരിൽ നിന്നോ നേരിട്ട് മാത്രമേ ഭാഗ്യക്കുറി ടിക്കറ്റുകൾ വാങ്ങാവൂ എന്ന് വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയോ ഡിജിറ്റൽ പേയ്‌മെന്റ് ലിങ്കുകൾ വഴിയോ ഓൺലൈനായി കേരള ലോട്ടറി വിൽപന നടത്തുന്നില്ല. ഇത്തരം ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.


Related articles

See all
Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Popular News

'പിണറായി സർക്കാർ പേ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയില്ല'; ജീവനക്കാരുടെ 58,000 കോടിയുടെ കുട...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Save your stories

Sign in