സന്തോഷ് ട്രോഫി ഫുട്ബോള്‍: യോഗ്യതാ റൗണ്ട് പോലും കടക്കാതെ കേരളം പുറത്ത്
Jaihind TV News Report
Jaihind TV Web Desk
February 08, 2019
1 min read
•
Updated: June 05, 2026
സന്തോഷ് ട്രോഫി ഫുട്ബോളിൽ യോഗ്യതാ റൗണ്ട് പോലും കടക്കാതെ നിലവിലെ ചാമ്പ്യന്മാരായ കേരളം പുറത്ത്. സര്‍വീസസിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന്‍റെ തോല്‍വി വഴങ്ങിയാണ് കേരളം യോഗ്യതാ റൗണ്ട് കടക്കാതെ പുറത്തായത്. മൂന്ന് കളിയില്‍ ഒരു ഗോള്‍ പോലും നേടാതെയാണ് കേരളത്തിന്‍റെ മടക്കം. അതേസമയം ജയത്തോടെ ആറ് പോയിന്‍റുമായി സർവീസസ് ഫൈനൽ റൗണ്ടില്‍ പ്രവേശിച്ചു.
ഗ്രൂപ്പ് ബിയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോൾരഹിത സമനിലയും ഒരു തോൽവിയും അടക്കമാണ് കേരളം മടങ്ങുന്നത്. ഒരു ഗോൾ പോലും നേടാന്‍ ഈ മൂന്ന് മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് കഴിഞ്ഞുമില്ല. പുതുച്ചേരിയോടും തെലങ്കാനയോടുമാണ് കേരളം നേരത്തേ സമനില വഴങ്ങിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10