തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡിലേക്കുള്ള പിഎസ്സി പരീക്ഷാ ക്രമക്കേടും അന്വേഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പിഎസ്സി യോഗം ഇന്ന് ചേരും. പരീക്ഷാ ക്രമക്കേടില്‍ കഴിഞ്ഞ യോഗം തീരുമാനിച്ച ആഭ്യന്തര വിജിലന്‍സ് അന്വേഷണം മാറ്റി, പരീക്ഷാ കണ്‍ട്രോളറുടെ അന്വേഷണമാക്കിയ ചെയര്‍മാന്റെ നടപടിയെ ഒരു വിഭാഗം അംഗങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചോദ്യം ചെയ്‌തേക്കും.
വിഷയത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്ന് പിഎസ്സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. പിഎസ്സി പരീക്ഷകളിലും നിയമനങ്ങളിലും പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാരും വിഷയത്തില്‍ ഇടപെടുമെന്നാണ് വിവരം.
ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പി എസ് സി യോഗം ഇന്ന് ചേരും; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്