Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കേന്ദ്രമല്ല കേരളം'; 'പ്രതികരണത്തിന് മുന്‍പ് സംസ്ഥാന നേതാക്കളുമായി ആലോചിക്കണം'; ആനിരാജയ്‌ക്കെതിരെ ബിനോയ് വിശ്വം

'കേന്ദ്രമല്ല കേരളം'; 'പ്രതികരണത്തിന് മുന്‍പ് സംസ്ഥാന നേതാക്കളുമായി ആലോചിക്കണം'; ആനിരാജയ്‌ക്കെതിരെ ബിനോയ് വിശ്വം
തിരുവനന്തപുരം: സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ പങ്കെടുത്ത സംസ്ഥാന കൗണ്‍സിലില്‍ ആനി രാജയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാന വിഷയങ്ങളില്‍ ദേശീയ നേതാക്കള്‍ അഭിപ്രായം പറയുമ്പോള്‍ സംസ്ഥാന നേതാക്കളുമായി ആലോചിക്കണമെന്നാണ് സംസ്ഥാന സെക്രട്ടറിയുടെ ആവശ്യം. ദേശീയ എക്‌സിക്യൂട്ടീവ് ഇക്കാര്യം തീരുമാനിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. സംസ്ഥാന എക്‌സിക്യുട്ടീവില്‍ മുതിര്‍ന്ന നേതാവ് കെ.ഇ. ഇസ്മായിലിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. പാര്‍ട്ടി ചട്ടക്കൂടില്‍ കെ.ഇ. ഇസ്മായില്‍ പ്രവര്‍ത്തിക്കണമെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി കെ.പി സുരേഷ് രാജ് ആവശ്യപ്പെട്ടു. നേരത്തെ എം മുകേഷുമായി ബന്ധപ്പെട്ട ലൈംഗിക പീഢനകേസിലുള്‍പ്പെടെ ആനിരാജ ശക്തമായ പ്രതികരണമാണ് നടത്തിയത്. ഇത് സംസ്ഥാന സര്‍ക്കാരിനെയും, സിപിഐ യെയും വല്ലാതെ പിടിച്ചുകുലുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആനി രാജയ്ക്ക് തടയിടാനുള്ള നീക്കം.

Related articles

See all
Popular News

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ആറാട്ട് ; തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ...

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Save your stories

Sign in