Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആഭ്യന്തര സീസൺ ലക്ഷ്യം; വിഷ്ണു വിനോദിന്റെ നേതൃത്വത്തിൽ കേരളം ജമ്മുവിലേക്ക്

ആഭ്യന്തര സീസൺ ലക്ഷ്യം; വിഷ്ണു വിനോദിന്റെ നേതൃത്വത്തിൽ കേരളം ജമ്മുവിലേക്ക്

തിരുവനന്തപുരം: വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സീനിയർ പുരുഷ ടീമിന്റെ പരിശീലന പര്യടനം ജമ്മു കശ്മീരിൽ ആരംഭിക്കും. ശ്രീനഗറിൽ നടക്കുന്ന പര്യടനത്തിൽ ജമ്മു കശ്മീർ സീനിയർ പുരുഷ ടീമിനെതിരെ കേരളം രണ്ട് മൾട്ടി-ഡേ പരിശീലന മത്സരങ്ങളിൽ ഏറ്റുമുട്ടും.

പര്യടനത്തിനായി 14 അംഗ കേരള ടീമിനെ കെസിഎ പ്രഖ്യാപിച്ചു. ഈ മാസം 23 മുതൽ 29 വരെ നടക്കുന്ന മത്സരങ്ങളിൽ വിഷ്ണു വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിനായി കളത്തിലിറങ്ങുക.

കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫി ചാമ്പ്യന്മാരായ ജമ്മു കശ്മീർ ടീമിനെതിരെയാണ് കേരളത്തിന്റെ പരിശീലന മത്സരങ്ങൾ. അതുകൊണ്ടുതന്നെ പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പിൽ ഈ പരമ്പരയ്ക്ക് വലിയ പ്രാധാന്യമുണ്ട്.

വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങളിലും വെല്ലുവിളി നിറഞ്ഞ പിച്ച് സാഹചര്യങ്ങളിലും കളിച്ച് മികച്ച അനുഭവസമ്പത്ത് നേടുകയാണ് പര്യടനത്തിന്റെ പ്രധാന ലക്ഷ്യം. ആഭ്യന്തര സീസണിൽ ശക്തമായ പ്രകടനം പുറത്തെടുക്കുന്നതിനുള്ള മുന്നൊരുക്കമായാണ് കെസിഎ ഈ പരിശീലന മത്സരങ്ങളെ കാണുന്നത്.

കേരള ടീം: വിഷ്ണു വിനോദ് (ക്യാപ്റ്റൻ), രോഹൻ എസ് കുന്നുമ്മൽ, അഭിഷേക് പി നായർ, അഹമ്മദ് ഇമ്രാൻ, ഷോൺ റോജർ, മുഹമ്മദ് അസ്ഹറുദ്ദീൻ, അഭിജിത്ത് പ്രവീൺ വി, കൃഷ്ണ പ്രസാദ്, ആദിത്യ ആനന്ദ് സർവതെ, അനുരാജ് ജെഎസ്, നിധീഷ് എംഡി, ആസിഫ് കെഎം, പവൻ രാജ്, വിശ്വേശ്വർ സുരേഷ്.

Related articles

See all
Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

ആർ ജി വൺ വനിതാ ട്വന്റി-20: ബറോഡയെ തകർത്ത് കേരളത്തിന് കിരീടം

Popular News

നാഗോയയിലെ ഇരട്ട വെള്ളി നേട്ടം: ചരിത്രനേട്ടത്തോടെ നാട്ടിലെത്തിയ വിദർശ കെ. വിനോദിന് ഗംഭീര സ്...

Popular News

കാര്യവട്ടം ഏകദിനം: കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപന; പൊലീസിൽ പരാതി നൽകി KCA

Save your stories

Sign in