Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഗ്രീൻഫീൽഡിൽ ഇനി 'ക്രിക്കറ്റോണം': കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം

ഗ്രീൻഫീൽഡിൽ ഇനി 'ക്രിക്കറ്റോണം': കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം

ഓണാഘോഷങ്ങൾക്ക് ഇരട്ടി മധുരം പകരാൻ തലസ്ഥാനത്ത് കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു. സെപ്റ്റംബർ 5 വരെ കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2.30-ന് നടക്കുന്ന ആദ്യ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തൃശൂർ ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും. ഇത്തവണത്തെ കിരീടത്തിനായി കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, തൃശൂർ ടൈറ്റൻസ്, ട്രിവാൻഡ്രം റോയൽസ്, ആലപ്പി റിപ്പിൾസ് എന്നീ 6 പ്രമുഖ ടീമുകളാണ് കളത്തിലിറങ്ങുന്നത്.

ആദ്യ മത്സരത്തിന് ശേഷം വൈകുന്നേരം 6 മണിക്ക് വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകൾ നടക്കും. കാണികൾക്ക് ദൃശ്യവിരുന്നൊരുക്കുന്ന കലാപ്രകടനങ്ങളോടെ നടക്കുന്ന ചടങ്ങിൽ കെസിഎ പ്രസിഡൻ്റ് അഡ്വ. ശ്രീജിത്ത് വി. നായർ, സെക്രട്ടറി വിനോദ് എസ്. കുമാർ, കെസിഎൽ ചെയർമാൻ നാസിർ മച്ചാൻ, സിഇഒ മിനു ചിദംബരം തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. തുടർന്ന് രാത്രി 7.30-ന് നടക്കുന്ന രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ നേരിടും.

മത്സരങ്ങൾക്കൊപ്പം കാണികൾക്ക് ഉത്സവപ്രതീതി സമ്മാനിക്കാനായി സ്റ്റേഡിയത്തിലെ 5-ാം ഗേറ്റിന് സമീപം സൗജന്യ പ്രവേശനമുള്ള 'ഫാൻ വില്ലേജും' ഇന്നു മുതൽ സജ്ജമാണ്. 360 ഡിഗ്രി ഫോട്ടോബൂത്ത്, ഡിജിറ്റൽ കാരിക്കേച്ചർ കൗണ്ടറുകൾ, വിവിധ ഗെയിമുകൾ, ടീം മെർച്ചൻഡൈസ് സ്റ്റാളുകൾ, വിപുലമായ ഭക്ഷണശാലകൾ എന്നിവയടക്കം കുടുംബസമേതം ആസ്വദിക്കാനാകുന്ന വലിയൊരു ആഘോഷവിരുന്നാണ് ഫാൻ വില്ലേജിൽ ആരാധകരെ കാത്തിരിക്കുന്നത്.

Related articles

See all
Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Popular News

കാര്യവട്ടത്ത് ക്രിക്കറ്റ് ആവേശം: ടിക്കറ്റ് വിതരണം ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു; ടീമുകൾ 23-...

Popular News

ആലപ്പിയെ വീഴ്ത്തി കാലിക്കറ്റ് ഫൈനലിൽ; ഇനി തൃശൂരിനോട് കലാശപ്പോര്

Popular News

45 റൺസിൽ പുറത്തായി; അസിത ഫെർണാണ്ടോയുമായി കൊമ്പുകോർത്ത് യശസ്വി ജയ്‌സ്വാൾ

Save your stories

Sign in