Logo
Sat, Jun 27, 2026 • 05:40 PM
LIVE TV
Watch

No business videos available

No Middle East videos available

KCL| കെ സി എല്‍ സീസണ്‍ 2: മത്സരക്രമം പ്രഖ്യാപിച്ചു, ആദ്യ പോരാട്ടം ഏരീസ് കൊല്ലം സെയിലേഴ്‌സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും തമ്മില്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 29, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

KCL|  കെ സി എല്‍ സീസണ്‍ 2: മത്സരക്രമം പ്രഖ്യാപിച്ചു, ആദ്യ പോരാട്ടം ഏരീസ് കൊല്ലം സെയിലേഴ്‌സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും തമ്മില്‍
തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലെ സമ്പൂര്‍ണ്ണ മത്സരക്രമം പ്രഖ്യാപിച്ചു. ദിവസവും രണ്ട് മത്സരങ്ങള്‍ വീതമാണ് നടക്കുക. ഓഗസ്റ്റ് 21-ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 6-ന് നടക്കുന്ന ഗംഭീര ഫൈനലോടെ സമാപിക്കും. ഏരീസ് കൊല്ലം സെയിലേഴ്‌സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, അദാനി ട്രിവാന്‍ഡ്രം റോയല്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂര്‍ ടൈറ്റന്‍സ്, ആലപ്പി റിപ്പിള്‍സ് എന്നിവയുള്‍പ്പെടെ പ്രമുഖ ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ദിവസമായ ഓഗസ്റ്റ് 21-ന് രണ്ട് മത്സരങ്ങള്‍ അരങ്ങേറും. ഉച്ചകഴിഞ്ഞ് 2:30-ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ നേരിടും. തുടര്‍ന്ന് വൈകിട്ട് 7:45-ന് അദാനി ട്രിവാന്‍ഡ്രം റോയല്‍സ് കൊച്ചി ബ്ലൂ ടൈഗേഴ്‌സുമായി ഏറ്റുമുട്ടും. സെപ്റ്റംബര്‍ 4 വരെ നീണ്ടുനില്‍ക്കുന്ന ലീഗ് ഘട്ട മത്സരത്തില്‍ ഓഗസ്റ്റ് 22 ന് ആലപ്പി റിപ്പിള്‍സ് തൃശൂര്‍ ടൈറ്റന്‍സിനെയും (2:30 PM), ഏരീസ് കൊല്ലം സെയിലേഴ്‌സ് അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെയും (6:45 PM) നേരിടും. ഓഗസ്റ്റ് 23 ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ആലപ്പി റിപ്പിള്‍സിനെയും (2:30 PM), തൃശൂര്‍ ടൈറ്റന്‍സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെയും (6:45 PM) നേരിടും. ഓഗസ്റ്റ് 24 ന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് അദാനി ട്രിവാന്‍ഡ്രം റോയല്‍സുമായും (2:30 PM), കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഏരീസ് കൊല്ലം സെയിലേഴ്‌സുമായും (6:45 PM) ഏറ്റുമുട്ടും. 25 ന് ഏരീസ് കൊല്ലം സെയിലേഴ്‌സ് തൃശൂര്‍ ടൈറ്റന്‍സിനെയും (2:30 PM), ആലപ്പി റിപ്പിള്‍സ് അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെയും (6:45 PM) നേരിടും. 26 ന് നടക്കുന്ന മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെയും (2:30 PM), ആലപ്പി റിപ്പിള്‍സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെയും (6:45 PM) നേരിടും. 27 ന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് കൊച്ചി ബ്ലൂ ടൈഗേഴ്‌സുമായും (2:30 PM), അദാനി ട്രിവാന്‍ഡ്രം റോയല്‍സ് തൃശൂര്‍ ടൈറ്റന്‍സുമായും (6:45 PM) മത്സരിക്കും. 28 ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെയും (2:30 PM), ഏരീസ് കൊല്ലം സെയിലേഴ്‌സ് ആലപ്പി റിപ്പിള്‍സിനെയും (6:45 PM) നേരിടും. 29 ന് തൃശൂര്‍ ടൈറ്റന്‍സ് ഏരീസ് കൊല്ലം സെയിലേഴ്‌സിനെയും (2:30 PM), കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ആലപ്പി റിപ്പിള്‍സിനെയും (6:45 PM) നേരിടും. 30 ന് അദാനി ട്രിവാന്‍ഡ്രം റോയല്‍സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെയും (2:30 PM), കൊച്ചി ബ്ലൂ ടൈഗേഴ്‌സ് തൃശൂര്‍ ടൈറ്റന്‍സിനെയും (6:45 PM) നേരിടും. 31 ന് അദാനി ട്രിവാന്‍ഡ്രം റോയല്‍സ് ഏരീസ് കൊല്ലം സെയിലേഴ്‌സിനെയും (2:30 PM), ആലപ്പി റിപ്പിള്‍സ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെയും (6:45 PM) നേരിടും. സെപ്റ്റംബര്‍ ഒന്നിന് നടക്കുന്ന മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സ് ആലപ്പി റിപ്പിള്‍സുമായും (2:30 PM), കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ഏരീസ് കൊല്ലം സെയിലേഴ്‌സുമായും (6:45 PM) ഏറ്റുമുട്ടും. സെപ്റ്റംബര്‍ രണ്ടിന് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെയും (2:30 PM), തൃശൂര്‍ ടൈറ്റന്‍സ് അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെയും (6:45 PM) നേരിടും. സെപ്റ്റംബര്‍ 3ന് അദാനി ട്രിവാന്‍ഡ്രം റോയല്‍സ് ആലപ്പി റിപ്പിള്‍സിനെയും (2:30 PM), ഏരീസ് കൊല്ലം സെയിലേഴ്‌സ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെയും (6:45 PM) നേരിടും. നാലിന് ആലപ്പി റിപ്പിള്‍സ് ഏരീസ് കൊല്ലം സെയിലേഴ്‌സിനെയും (2:30 PM), കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് തൃശൂര്‍ ടൈറ്റന്‍സിനെയും (6:45 PM) നേരിടും. ലീഗ് ഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പോയിന്റ് പട്ടികയില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടും. സെപ്റ്റംബര്‍ 5-നാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. ഉച്ചകഴിഞ്ഞ് 2:30-ന് നടക്കുന്ന ആദ്യ സെമി ഫൈനലില്‍ ഒന്നാം സ്ഥാനക്കാര്‍ നാലാം സ്ഥാനക്കാരെ നേരിടും. അന്നേ ദിവസം വൈകിട്ട് 6:45-ന് നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടും. ഈ മത്സരങ്ങളിലെ വിജയികള്‍ സെപ്റ്റംബര്‍ 6-ന് വൈകിട്ട് 6:45-ന് നടക്കുന്ന ഫൈനലില്‍ കിരീടത്തിനായി പോരാടും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10