Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരളത്തില്‍ യു.ഡി.എഫ് തരംഗം; പിണറായി സര്‍ക്കാരിന്റെ പതനം ഉടനെന്ന് കെ.സി. വേണുഗോപാല്‍

കേരളത്തില്‍ യു.ഡി.എഫ് തരംഗം; പിണറായി സര്‍ക്കാരിന്റെ പതനം ഉടനെന്ന് കെ.സി. വേണുഗോപാല്‍
റാന്നി: കേരളത്തില്‍ യു.ഡി.എഫിന് അനുകൂലമായ ജനവികാരമാണ് നിലനില്‍ക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. റാന്നി നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. പഴകുളം മധുവിന്റെ പ്രചാരണാര്‍ത്ഥം പേരൂര്‍ച്ചാലില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ശക്തമായ മത്സരമാണെന്ന രീതിയില്‍ പല സര്‍വ്വേകളും പ്രചരിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ സര്‍വ്വേയില്‍ യു.ഡി.എഫ് ബഹുദൂരം മുന്നിലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. 'മൂന്നാം പിണറായി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാകില്ലെന്ന് ഏറ്റവും നന്നായി അറിയാവുന്നത് മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ്. കോടികള്‍ മുടക്കി പി.ആര്‍ വര്‍ക്കിലൂടെ സ്വയം പുകഴ്ത്തുന്ന മുഖ്യമന്ത്രിയുടെ പതനം ഉടനുണ്ടാകും,' കെ.സി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ശബരിമലയുമായി ബന്ധപ്പെട്ട അഴിമതികളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അയ്യപ്പന്റെ സ്വര്‍ണ്ണം മോഷ്ടിച്ചവരെ അര്‍ഹമായ സ്ഥാനങ്ങളില്‍ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് റാന്നി ബ്ലോക്ക് പ്രസിഡന്റ് പി.കെ. മോഹന്‍രാജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ആന്റോ ആന്റണി എം.പി, എ.ഐ.സി.സി നിരീക്ഷകന്‍ അജയ് സിംഗ് എം.എല്‍.എ തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുത്തു. വന്‍ ജനപങ്കാളിത്തമാണ് സമ്മേളനത്തില്‍ ദൃശ്യമായത്.

Related articles

See all
Popular News

ഭരണത്തിന് ധാർഷ്ട്യം, മന്ത്രിമാർക്ക് അഹങ്കാരം; ഇടതുമുന്നണിക്കെതിരെ ആഞ്ഞടിച്ച് എൻ.സി.പി

Popular News

"പിണറായി മത്സരിക്കേണ്ടതില്ലായിരുന്നു"; പിബിയിൽ മുഖ്യമന്ത്രിക്കെതിരെ വിമർശന ശരങ്ങൾ; തിരിച്ച...

Popular News

സിപിഎമ്മിന്റെ 'ചതി', ജനവികാരം തിരിച്ചറിയുന്നതിൽ പരാജയം; തുറന്നടിച്ച് കേരള കോൺഗ്രസ് (എം) സ്...

Popular News

പത്മജയും പരാജയപ്പെട്ടു, കോട്ടകള്‍ ഇടിഞ്ഞു; തൃശൂരില്‍ സുരേഷ് ഗോപിയെ മുന്‍നിര്‍ത്തിയുള്ള ബി...

Save your stories

Sign in