Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കരുവന്നൂരില്‍ നേതാക്കളെ പൂട്ടാന്‍ ഇഡി; രണ്ട് മുന്‍ ഭരണസമിതിയംഗങ്ങളെ മാപ്പുസാക്ഷിയാക്കാന്‍ കോടതിയെ സമീപിച്ചു

കരുവന്നൂരില്‍ നേതാക്കളെ പൂട്ടാന്‍ ഇഡി; രണ്ട് മുന്‍ ഭരണസമിതിയംഗങ്ങളെ മാപ്പുസാക്ഷിയാക്കാന്‍ കോടതിയെ സമീപിച്ചു
കരുവന്നൂര്‍ കള്ളപ്പണ കേസില്‍ നേതാക്കളെ പൂട്ടാന്‍ കരുനീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബാങ്കിന്റെ രണ്ട് മുന്‍ ഭരണ സമിതി അംഗങ്ങളെ മാപ്പുസാക്ഷിയാക്കാന്‍ കോടതിയെ സമീപിച്ചു. സാക്ഷികള്‍ സ്വാധീനിക്കപ്പെടുമെന്നതിനാല്‍ അതീവ രഹസ്യമായാണ് നീക്കം. കരുവന്നൂര്‍ ബങ്ക് കേന്ദ്രീകരിച്ച് നടന്ന ബെനാമി വായ്പകളെല്ലാം ഉന്നത നേതാക്കളുടെ അറിവോടെയാണ് അനുവദിച്ചതെന്നാണ് ഇഡിയ്ക്ക് ലഭിച്ച വിവരം. ബാങ്ക് സെക്രട്ടറി സുനില്‍, മുന്‍ മാനേജര്‍ ബിജു കരീം എന്നിവര്‍ ഇത് സംബന്ധിച്ച് നേരത്തെ തന്നെ മൊഴി നല്‍കിയിരുന്നു. സിപിഎമ്മിന്റെ സമാന്തര കമ്മിറ്റിയാണ് ലോണ്‍ അനുവദിക്കാനുള്ള തീരുമാനങ്ങളെടുത്തതെന്നും ഈ തീരുമാനത്തില്‍ ഭരണ സമിതിയ്ക്ക് മറ്റ് റോള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നുമാണ് മൊഴികള്‍. കള്ളപ്പണ ഇടപാട് ഘട്ടത്തില്‍ 13 അംഗ ഭരണ സമിതിയാണ് ഉണ്ടായിരുന്നത്. മുന്‍ മാനേജര്‍ ബിജു കരീമിന്റെ ആവശ്യപ്രകാരം ലോണ്‍ രേഖകളില്‍ ഒപ്പിട്ട് നല്‍കിയിരുന്നതായും അപേക്ഷയില്‍ പലതിലും വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് ഭരണ സമിതി അംഗങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവരില്‍ രണ്ട് പേരെയാണ് മാപ്പുസാക്ഷിയാക്കാന്‍ ഇഡി കോടതിയെ സമീപിച്ചിട്ടുള്ളത്. കുറ്റപത്രം സ്വീകരിക്കല്‍ നടപടി പൂര്‍ത്തിയായാല്‍ ഇവരുടെ മൊഴി രേഖപ്പെടുത്തും. കേസില്‍ അന്വേഷണം നേരിടുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസി മൊയ്തീന്‍, കണ്ണന്‍ എന്നിവര്‍ക്ക് ഈ മൊഴികള്‍ നിര്‍ണ്ണായകമാണ്. സിപിഎം ജില്ലാ സെക്രട്ടറി എം.കെ വര്‍ഗീസിന് ഈമാസം 24 ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.  

Related articles

See all
Popular News

"തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കും"; ലേബർ കോഡ് ആരുടെയും താൽപര്യങ്ങൾക്ക് വിരുദ്ധമാകില്ലെന്ന്...

Popular News

പ്രതിദിനം 14 ലക്ഷം വനിതകൾ; യുഡിഎഫ് സർക്കാരിന്റെ പ്രിയദർശിനി പദ്ധതി വൻ വിജയം; 100 ദിനം പിന്...

Popular News

ദുരന്തങ്ങൾ തടയാൻ പുതിയ കർമ്മപദ്ധതി; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്...

Popular News

ബാറുകളുടെ പ്രവർത്തനസമയം കുറയ്ക്കാൻ സർക്കാർ നീക്കം; ഇനി രാവിലെ 11 മുതൽ രാത്രി 11 മണിവരെ മാത...

Save your stories

Sign in