കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട 41 പേർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. അപകടം തന്റെ ജീവിതത്തിലും തമിഴ്‌നാട്ടിലെ ജനങ്ങളുടെ ഹൃദയങ്ങളിലും ഒരിക്കലും ഉണങ്ങാത്ത മുറിവാണെന്നും മായാത്ത വേദനയാണെന്നും അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ (X) കുറിച്ചു.
ടി.വി.കെ (TVK) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 41 പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. സംഭവത്തിന്റെ ഓർമ ദിവസത്തിൽ, തന്റെ ഹൃദയത്തിൽ വസിക്കുന്ന എല്ലാവർക്കും അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടാണ് വിജയ് സന്ദേശം പങ്കുവെച്ചത്. ദുരന്തം മരിച്ചവരുടെ കുടുംബങ്ങൾക്കും പാർട്ടിക്കും വാക്കുകൾക്ക് അതീതമായ വലിയ ദുഃഖമാണ് സമ്മാനിച്ചതെന്നും വികാരനിർഭരമായ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കുന്നു.
കരൂർ ദുരന്തം മായാത്ത വേദന; മരിച്ച 41 പേർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്