Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസ് മെഡൽ! പരിക്കിനെ അതിജീവിച്ച് വെള്ളി സ്വന്തമാക്കി മുരളി ശ്രീശങ്കർ

തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസ് മെഡൽ! പരിക്കിനെ അതിജീവിച്ച് വെള്ളി സ്വന്തമാക്കി മുരളി ശ്രീശങ്കർ

ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി മെഡൽ. ഫൈനലിൽ 8.07 മീറ്റർ ദൂരം ചാടിയാണ് ശ്രീശങ്കർ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. മത്സരത്തിൽ 8.17 മീറ്റർ ദൂരം കണ്ട ചൈനയുടെ ഷി യുഹാവു സ്വർണ്ണവും, 8.06 മീറ്റർ മറികടന്ന ഉസ്‌ബെകിസ്താന്റെ അൻവറോവ് വെങ്കലവും സ്വന്തമാക്കി.

തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് ശ്രീശങ്കർ വെള്ളി മെഡലുറപ്പിച്ച 8.07 മീറ്റർ ദൂരം പിന്നിട്ടത്. എന്നാൽ നാലാം ശ്രമത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നതിനാൽ അവസാന രണ്ട് ശ്രമങ്ങൾ താരം ഉപേക്ഷിക്കുകയായിരുന്നു. പരിക്ക് വില്ലനായെങ്കിലും ആദ്യ ശ്രമങ്ങളിലെ മികച്ച ദൂരം താരത്തിന് വെള്ളി മെഡൽ ഉറപ്പാക്കി നൽകി.

ഏഷ്യൻ ഗെയിംസിൽ മുരളി ശ്രീശങ്കർ നേടുന്ന തുടർച്ചയായ രണ്ടാം മെഡലാണിത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും താരം വെള്ളി മെഡൽ നേടിയിരുന്നു. ഇതിനുപുറമെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഒരു വെള്ളിയും കോമൺവെൽത്ത് ഗെയിംസിൽ രണ്ട് വെള്ളി മെഡലുകളും ശ്രീശങ്കർ മുൻപ് രാജ്യത്തിനായി സ്വന്തമാക്കിയിട്ടുണ്ട്.



Related articles

See all
Popular News

ആൻസി സോജനെതിരായ സൈബർ ആക്രമണം: #StandWithAncy ക്യാമ്പയിനുമായി കേരള അത്‌ലറ്റിക്സ് അസോസിയേഷൻ

Popular News

"വിജയ് ഫോൺ വിളിച്ചിരുന്നെങ്കിൽ...": ലോങ് ജംപിൽ വെള്ളി നേടിയതിന് പിന്നാലെ മനസ്സ് തുറന്ന് മല...

Popular News

അഞ്ചാം വയസ്സിൽ കയ്യിൽ കിട്ടിയ ചെസ് ബോർഡ്; 11-ാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ വുമൺ ഗ്രാൻഡ്...

Popular News

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ നാളെ ഗുവാഹത്തിയിൽ; വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ഏകദിനം

Save your stories

Sign in