Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ആൻസി സോജനെതിരായ സൈബർ ആക്രമണം: #StandWithAncy ക്യാമ്പയിനുമായി കേരള അത്‌ലറ്റിക്സ് അസോസിയേഷൻ

ആൻസി സോജനെതിരായ സൈബർ ആക്രമണം: #StandWithAncy ക്യാമ്പയിനുമായി കേരള അത്‌ലറ്റിക്സ് അസോസിയേഷൻ

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവും പ്രമുഖ മലയാളി അത്‌ലറ്റുമായ ആൻസി സോജനെതിരായ സൈബർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി കേരള അത്‌ലറ്റിക്സ് അസോസിയേഷൻ. ആൻസിയെ വ്യക്തിപരമായ പരിഹാസങ്ങളിലൂടെ അപമാനിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ അസോസിയേഷൻ, കഠിനാധ്വാനവും അർപ്പണബോധവും കൊണ്ടാണ് താരം ഈ നേട്ടങ്ങൾ കൈവരിച്ചതെന്ന് ഓർമ്മിപ്പിച്ചു. ആൻസിക്ക് പിന്തുണ പ്രഖ്യാപിച്ച് അസോസിയേഷൻ #StandWithAncy ക്യാമ്പയിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഏഷ്യൻ ഗെയിംസിൽ ലോംഗ് ജംപിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ താരത്തിനെതിരെ അനാവശ്യ വിമർശനങ്ങളുമായി രംഗത്തെത്തിയത്. മത്സര സമയത്ത് ആൻസി ധരിച്ചിരുന്ന ആഭരണങ്ങൾ, ഹെയർസ്റ്റൈൽ, മേക്കപ്പ് എന്നിവയെ ചൊല്ലിയായിരുന്നു പരിഹാസങ്ങൾ. ആഭരണങ്ങൾ അഴിച്ചുവെച്ച് ചാടിയിരുന്നെങ്കിൽ സ്വർണം ലഭിക്കുമായിരുന്നു എന്ന തരത്തിലുള്ള വിമർശനങ്ങൾ അതിരുകടന്നതോടെ ആൻസിയും കുടുംബവും നിലപാട് വ്യക്തമാക്കി രംഗത്തെത്തി.

ഇത്തരം സ്റ്റൈലുകളും ലുക്കുകളും ട്രാക്കിൽ ആൻസിയുടെ ആത്മവിശ്വാസം ഉയർത്താനാണ് സഹായിക്കുന്നതെന്ന് സഹോദരി വ്യക്തമാക്കി. ഒരു കായികതാരത്തിന്റെ കഠിനാധ്വാനത്തെ മാനിച്ചില്ലെങ്കിലും നിന്ദിക്കരുതെന്നും ആഭരണങ്ങൾ അണിഞ്ഞുതന്നെയാണ് താൻ അഞ്ജു ബോബി ജോർജിന്റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് തകർത്തതെന്നും ആൻസി ശക്തമായി മറുപടി നൽകി. അനാവശ്യ വ്യക്തിഹത്യകൾക്കെതിരെ കായിക പ്രേമികളും അത്‌ലറ്റിക്സ് അസോസിയേഷനും ഇപ്പോൾ ആൻസിക്ക് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.


Related articles

See all
Popular News

മെഡൽവേട്ട തുടർന്ന് ഇന്ത്യ; വെള്ളിയാഴ്ച ആറ് സ്വർണവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക്

Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Popular News

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; നേട്ടം 44 വര്‍ഷത്തിന് ശേഷം

Popular News

ഏഷ്യൻ ഗെയിംസിൽ സ്വര്‍ണ്ണക്കുതിപ്പുമായി ഇന്ത്യ; ഗുസ്തിയിൽ സുജിത്തിനും ബോക്സിങ്ങിൽ പർവീണിനും...

Save your stories

Sign in