Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കരാട്ട് റസാഖിന്റെ വിജയം ഹൈക്കോടതി റദ്ദാക്കി; വിധി നടപ്പാക്കുന്നത് 30 ദിവസത്തേക്ക് മരവിപ്പിച്ചു

കരാട്ട് റസാഖിന്റെ വിജയം ഹൈക്കോടതി റദ്ദാക്കി; വിധി നടപ്പാക്കുന്നത് 30 ദിവസത്തേക്ക് മരവിപ്പിച്ചു
കൊച്ചി: കൊടുവള്ളി തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. ഇടത് സ്വതന്ത്രന്‍ കാരാട്ട് റസാഖിന്റെ ജയമാണ് റദ്ദാക്കിയത്. വിധി നടപ്പാക്കുന്നത് 30 ദിവസത്തേക്ക് മരവിപ്പിച്ചു. സുപ്രീംകോടതിയെ സമീപിക്കുന്നതിനുവേണ്ടിയാണ് ഈ സാവകാശം അനുവദിച്ചത്. അതുവരെ ആനുകൂല്യം സ്വീകരിക്കുന്നതിനോ വോട്ട് രേഖപ്പെടുത്തുന്നതിനോ സാധിക്കില്ല. എതിര്‍ സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തിയ സി.ഡി വിതരണം ചെയ്തതിനാണ് നടപടി. എതിര്‍ സ്ഥാനാര്‍ത്ഥി എം.എ. റസാഖ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന തരത്തിലുള്ള സി.ഡിയാണ് പ്രചരിപ്പിച്ചതിനെതിരെയാണ് പരാതി. വോട്ടറായ കെ.പി. മുഹമ്മദിന്റെ പരാതിയിലാണ് നടപടി. തെറ്റായ വീഡിയോ പ്രചരിപ്പിച്ചാണ് വോട്ടുകള്‍ നേടിയതെന്ന് കോടതിക്ക് ബോധ്യമായതിനെത്തുടര്‍ന്നാണ് വിജയം റദ്ദാക്കല്‍. ജനപ്രാതിനിധ്യ വകുപ്പിലെ നിയമങ്ങള്‍ പരിഗണിച്ച് എതിര്‍ സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തുന്നത് അഴിമതിയുടെ പരിധിയില്‍ ഉള്‍പ്പെടും. അതുപരിഗണിച്ചാണ് കോടതിയുടെ വിധി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in