കണ്ണൂര്‍ പാനൂര്‍ വളളങ്ങാട്ടെ അധ്യാപികയായ ആദിത്യ അനില്‍കുമാറെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. ആദിത്യയുടെ ആണ്‍ സുഹൃത്ത് മനേക്കര സ്വദേശിയായ ശരണിനെ പാനൂര്‍ പൊലിമ്പ് അറസ്റ്റു ചെയ്തത്. പാനൂര്‍ പൊലീസ് ആദിത്യയുടെ ആണ്‍ സുഹൃത്ത് ശരണിനെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു യുവതി ആത്മഹത്യാശ്രമം നടത്തിയത്.
രാത്രി വീട്ടിനുള്ളില്‍ അവശ നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി കഴിഞ്ഞ നാല് ദിവസമായി ചികിത്സയിലായിരുന്നു. തലശേരി നഗരത്തില്‍ വെച്ച് ആണ്‍ സുഹൃത്തിന്റെ മര്‍ദ്ദനത്തില്‍ മനം നൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സംഭവ ദിവസം തന്നെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.ഇയാളുടെ ശാരീരകവും മാനസികവുമായ ആക്രമണം പെണ്‍കുട്ടി നേരിട്ടിരുന്നതായാണ് കുടുംബം ആരോപിക്കുന്നത്. ഇതില്‍ മനം നൊന്താണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചതെന്നും കുടുംബം പാനൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് അറസ്റ്റ്.
കണ്ണൂരില്‍ അധ്യാപിക ജീവനൊടുക്കിയ സംഭവം; ആണ്‍സുഹൃത്ത് ശരണ്‍ അറസ്റ്റില്