Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കണ്ടല ബാങ്ക് കള്ളപ്പണ കേസ്; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

കണ്ടല ബാങ്ക് കള്ളപ്പണ കേസ്; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
  കണ്ടല ബാങ്ക് കള്ളപ്പണ കേസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. സിപിഐ നേതാവും ബാങ്കിന്‍റെ മുന്‍ പ്രസിഡന്‍റുമായ എന്‍ ഭാസുരാംഗന്‍ ബെനാമി അക്കൗണ്ട് വഴി കോടികള്‍ തട്ടിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. 51 കോടി രൂപയാണ് ബെനാമി അക്കൗണ്ട് വഴി ലോണായി എടുത്തിരിക്കുന്നത്. അജിത് കുമാര്‍, ശ്രീജിത് തുടങ്ങിയ പേരിലാണ് ലോണ്‍ തട്ടിയത്. തിരിച്ചടവ് മുടങ്ങിയപ്പോള്‍ ലോണ്‍ വിവരം മറച്ചു വെക്കുകയായിരുന്നു. വിവരം സഹകരണ വകുപ്പിന് കൈമാറരുതെന്ന് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കുടുംബങ്ങളുടെ പേരിലും ഭാസുരാംഗന്‍ ലോണ്‍ തട്ടിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. 2 കോടി 34 ലക്ഷം രൂപയാണ് കുടുംബങ്ങളുടെ പേരില്‍ ബാങ്കില്‍ നിന്നും ലോണ്‍ എടുത്തത്. ഒരേ വസ്തു ഒന്നിലേറെ തവണ ലോണിന് ഈടാക്കി വെച്ചാണ് തട്ടിപ്പ് നടത്തിയത്. ഭാസുരാംഗന്‍റെ മകന്‍ അഖില്‍ ജിത്തും ലോണ്‍ തട്ടിയിട്ടുണ്ട്. 74 ലക്ഷം രൂപ അഖില്‍ ജിത്ത് ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തു. അഖില്‍ ജിത്തിന് വാര്‍ഷിക വരുമാനം 10 ലക്ഷം മാത്രമാണെന്ന് ഇ ഡി പറയുന്നു. എന്നാല്‍ നിരവധി കമ്പനികളില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചു. ബിആര്‍എം സൂപ്പര്‍ മാര്‍ക്കറ്റ്, ബിആര്‍എം ട്രെഡിങ് കമ്പനി, അടക്കമുള്ളവയില്‍ ഇയാള്‍ക്ക് നിക്ഷേപമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.  

Related articles

See all
Popular News

"തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കും"; ലേബർ കോഡ് ആരുടെയും താൽപര്യങ്ങൾക്ക് വിരുദ്ധമാകില്ലെന്ന്...

Popular News

പ്രതിദിനം 14 ലക്ഷം വനിതകൾ; യുഡിഎഫ് സർക്കാരിന്റെ പ്രിയദർശിനി പദ്ധതി വൻ വിജയം; 100 ദിനം പിന്...

Popular News

ദുരന്തങ്ങൾ തടയാൻ പുതിയ കർമ്മപദ്ധതി; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്...

Popular News

ബാറുകളുടെ പ്രവർത്തനസമയം കുറയ്ക്കാൻ സർക്കാർ നീക്കം; ഇനി രാവിലെ 11 മുതൽ രാത്രി 11 മണിവരെ മാത...