Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'സീതാറാം യെച്ചൂരി ഏത് പൂച്ചയാണ്'?; മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം-സിപിഐ പോര് മുറുകുന്നു; പി.ജയരാജന് മറുപടിയുമായി കാനം രാജേന്ദ്രന്‍

'സീതാറാം യെച്ചൂരി ഏത് പൂച്ചയാണ്'?; മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം-സിപിഐ പോര് മുറുകുന്നു; പി.ജയരാജന് മറുപടിയുമായി കാനം രാജേന്ദ്രന്‍
പി.ജയരാജന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ മറുപടി. പി.ജയരാജന്‍റെ ഫെയിസ് ബുക്ക് പോസ്റ്റ് കണ്ടാൽ മുതിർന്ന നേതാവിന്‍റെ പ്രതികരണമായി തോന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പിജയരാജന്‍റെ കുറിപ്പ് രാഷ്ട്രീയ പക്വതയില്ലാത്തതാണെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ലണ്ടനില്‍ നിന്ന് ഒരു പ്രസ്താവനയിറക്കിയല്ലോ. അദ്ദേഹം ഏത് പൂച്ചയാണെന്നും കാനം ചോദിച്ചു. അട്ടപ്പാടി വനത്തില്‍ നാല് മാവോവാദികള്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനും സി.പി.എമ്മിനും പോലീസിനുമെതിരെ വിമര്‍ശനമുയര്‍ത്തി ഘടകകക്ഷിയായ സി.പി.ഐ രംഗത്തെത്തിയിരുന്നു. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് പറഞ്ഞ കാനം രാജേന്ദ്രന്‍ വെടിവെപ്പ് നടന്ന സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ സി.പി.ഐക്കെതിരെ പി. ജയരാജൻ എഴുതിയ ഫേസ്​ബുക്ക്​ പോസ്​റ്റിനുള്ള മറുപടിയായാണ്​ കാനം രാജേന്ദ്രന്‍ തിരിച്ചടിച്ചത്​. ''കൗതുകകരമായിട്ടുള്ള കാര്യം അയല്‍വക്കത്തെ പൂച്ചകള്‍ മാത്രമല്ല വീട്ടിലെ പൂച്ചയും അട്ടപ്പാടിയിലെ ഏറ്റുമുട്ടല്‍ നടന്ന വനാന്തര്‍ ഭാഗത്ത് മണം പിടിച്ചു വന്നു. എന്നാല്‍ വീട്ടിലെ പൂച്ചക്ക് കാര്യം പിടികിട്ടിയില്ലെന്ന് തോന്നുന്നു'' എന്നായിരുന്നു പി.ജയരാജന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ പരാമര്‍ശം.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in