വടകര: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ തന്റെ മൊബൈല്‍ ഫോണ്‍ റീസെറ്റ് ചെയ്ത് വിവരങ്ങള്‍ മായ്ച്ചുകളഞ്ഞതായി കണ്ടെത്തി. ജില്ലാ ഫൊറന്‍സിക് ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. ചോദ്യം ചെയ്യലില്‍ ജിതിന്‍ ഭാസ്‌കറും ഫോണ്‍ റീസെറ്റ് ചെയ്ത കാര്യം പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
റീസെറ്റ് ചെയ്ത് നഷ്ടപ്പെടുത്തിയ വിവരങ്ങള്‍ വീണ്ടെടുക്കുന്നതിനായി ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ സംസ്ഥാന ഫൊറന്‍സിക് ലാബിലേക്ക് അയക്കും. ഇതിനുള്ള അനുമതിക്കായി പ്രത്യേക അന്വേഷണ സംഘം ഇന്ന് വടകര കോടതിയില്‍ അപേക്ഷ നല്‍കും. ദിവസങ്ങള്‍ക്ക് മുന്‍പ് അറസ്റ്റിലായ ജിതിന്‍ ഭാസ്‌കറിന്റെ പോലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്.
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് എസ്‌ഐടി കണ്ടെത്തല്‍; കുറ്റം സമ്മതിച്ച് പ്രതി