Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ബിജെപിയുടെ പരാജയ സമ്മതമാണ് കെ സുരേന്ദ്രന്റെ പ്രസ്താവന ; ഷാഫി പറമ്പില്‍ എം പി

ബിജെപിയുടെ പരാജയ സമ്മതമാണ് കെ സുരേന്ദ്രന്റെ പ്രസ്താവന ; ഷാഫി പറമ്പില്‍ എം പി
പാലക്കാട് : പാലക്കാട് മണ്ഡലത്തില്‍ ബിജെപി പരാജയപ്പെടും എന്ന ഭീതിയാണ് കെ സുരേന്ദ്രന്റെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് ഷാഫി പറമ്പില്‍ എംപി. പാലക്കാട് യുഡിഎഫ് വിജയിക്കുമെന്ന ഉറച്ച തീരുമാനം ഇവിടുത്തെ ജനത എടുത്തു കഴിഞ്ഞതാണ്. ബിജെപിയുടെ പരാജയ സമ്മതമാണ് കെ സുരേന്ദ്രന്റെ പ്രസ്താവന. ഇല്ലാത്ത ആരോപണം കൊണ്ട് ബിജെപിക്ക് രക്ഷപ്പെടുവാന്‍ കഴിയില്ലെന്നും ഫാഫി പറമ്പില്‍ പാലക്കാട് പറഞ്ഞു. കള്ളപ്പണം വന്നതിന്റെ ഉറവിടം കണ്ടെത്തണം. ഈ വിഷയത്തില്‍ അന്വേഷണത്തിന് കേന്ദ്രത്തിനോ കേരളത്തിനോ യാതൊരു താല്പര്യവും ഇല്ലെന്നും ഫാഫി പറഞ്ഞു. ബിജെപിയും സിപിഎമ്മും തമ്മിലുള്ള രഹസ്യബാന്ധവം അതിന്റെ എല്ലാ പരിധികളും ലംഘിച്ചു മുന്നോട്ടു പോവുകയാണ്. പണത്തിന്റെ ഉറവിടം സംബന്ധിച്ചും അതിന്റെ വിനിയോഗം സംബന്ധിച്ചും കൃത്യമായ അന്വേഷണം നടത്തണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

അട്ടപ്പാടിയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി; രക്ഷാദൗത്യം ആരംഭിച്ച് വനം...

Popular News

"സംസ്ഥാനത്തോടുള്ള കൊടുംചതി, രാത്രിയിലെത്തിയ കള്ളനെപ്പോലെ കേന്ദ്രനീക്കം": തിരുവോണ നാളില്‍ യ...

Popular News

പാലക്കാട് ഡിവിഷനെ തകര്‍ക്കാന്‍ അനുവദിക്കില്ല; ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുമെന്ന്...

Popular News

രമേഷ് പിഷാരടി എംഎല്‍എ വാക്ക് പാലിച്ചു: വനിതകള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കി പാലക്കാട് സിറ്...