Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുന്‍ സര്‍ക്കാരിന്റെ വഴിവിട്ട നീക്കങ്ങളിലേക്ക് അന്വേഷണം നീളുന്നു; മുന്‍ കായിക മന്ത്രിയും കുരുക്കിൽ

ടീമിനെ ക്ഷണിക്കാനെന്ന പേരില്‍ 13 ലക്ഷം രൂപയുടെ സര്‍ക്കാര്‍ ഫണ്ട് ചെലവഴിച്ച് മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാന്‍ നടത്തിയ സ്‌പെയിന്‍ യാത്രയെക്കുറിച്ചും എസ്.ഐ.ടി

മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുന്‍ സര്‍ക്കാരിന്റെ വഴിവിട്ട നീക്കങ്ങളിലേക്ക് അന്വേഷണം നീളുന്നു; മുന്‍ കായിക മന്ത്രിയും കുരുക്കിൽ

തിരുവനന്തപുരം: മെസ്സിയുടെയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെയും പേരില്‍ നടന്ന സാമ്പത്തിക തട്ടിപ്പില്‍ മുന്‍ സര്‍ക്കാരിന്റെ വഴിവിട്ട നീക്കങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ടീമിനെ കേരളത്തിലെത്തിക്കുന്നതിനായി സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്നുപോലും പണം ചെലവഴിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതായി എസ്.ഐ.ടി കണ്ടെത്തി. അര്‍ജന്റീന ടീമിനെ എത്തിക്കുന്നതില്‍ സംസ്ഥാനത്തിന് യാതൊരുവിധ സാമ്പത്തിക ബാധ്യതയുമില്ലെന്ന മുന്‍ സര്‍ക്കാരിന്റെ അവകാശവാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സ്‌പോണ്‍സറുടെ തുകയ്ക്ക് പുറമേ വിവിധ സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ട്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഫണ്ട് എന്നിവ വഴി തുക കണ്ടെത്തണമെന്ന വിവാദ തീരുമാനത്തിന്റെ രേഖകള്‍ എസ്.ഐ.ടിയ്ക്ക് ലഭിച്ചു. 2025 ഒക്ടോബറില്‍ കൊച്ചിയില്‍ മുന്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ മിനിറ്റ്‌സിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്. കൂടാതെ, പ്രദര്‍ശന മത്സരങ്ങളുടെ ഒരുക്കങ്ങള്‍ക്കായി രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സേവനം സൗജന്യമായി വിട്ടുനല്‍കാനും യോഗത്തില്‍ തീരുമാനിച്ചിരുന്നു.

ടീമിനെ ക്ഷണിക്കാനെന്ന പേരില്‍ 13 ലക്ഷം രൂപയുടെ സര്‍ക്കാര്‍ ഫണ്ട് ചെലവഴിച്ച് മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാന്‍ നടത്തിയ സ്‌പെയിന്‍ യാത്രയെക്കുറിച്ചും എസ്.ഐ.ടി വിശദമായി അന്വേഷിച്ചുവരികയാണ്. സ്‌പെയിനില്‍ പോയി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളെ കണ്ട് കാര്യങ്ങള്‍ തീരുമാനിച്ചത് മുന്‍ കായിക മന്ത്രിയാണെന്ന അന്റോ അഗസ്റ്റിന്റെ മൊഴി മുന്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

അര്‍ജന്റീന ഇടപാടില്‍ സര്‍ക്കാര്‍ തലത്തില്‍ നടന്ന നിയമവിരുദ്ധ നീക്കങ്ങള്‍ക്ക് പിന്നില്‍ മുന്‍ കായിക മന്ത്രിയാണെന്ന അദ്ദേഹത്തിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ മൊഴിയും നിര്‍ണ്ണായകമായി. ടെന്‍ഡറില്ലാതെ സ്‌പോണ്‍സറെ നേരിട്ട് തിരഞ്ഞെടുക്കരുതെന്ന വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്‌പോണ്‍സറാക്കാന്‍ മന്ത്രി നേരിട്ട് തീരുമാനമെടുത്തതെന്ന് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സത്യപാലന്‍ എസ്.ഐ.ടിയ്ക്ക് മൊഴി നല്‍കി. ആന്റോ അഗസ്റ്റിന്റെയും സ്വന്തം പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെയും സാക്ഷ്യപ്പെടുത്തലുകള്‍ മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാന് കടുത്ത തിരിച്ചടിയാവുകയാണ്.

Related articles

See all
Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

മാസപ്പടിയിലും ഹവാല ഇടപാടിലും കുരുക്ക്; പിണറായിക്കും റിയാസിനും വീണയ്ക്കും എതിരായ എഫ്.ഐ.ആർ വ...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പിണറായിയും ഭാര്യ കമലയും വിദേശത്ത് കഴിഞ്ഞത് 123 ദിവസങ്ങ...

Save your stories

Sign in