കെ.സുധാകരന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തു; ഡിജിപിക്കും എക്സ് അധികൃതര്‍ക്കും പരാതി നല്‍കി
Jaihind TV News Report
Jaihind TV Web Desk
September 17, 2024
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപിയുടെ എക്സ് അക്കൗണ്ട്ഹാക്ക് ചെയ്തു. @SudhakaranINC എന്ന വെരിഫൈഡ് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്യപ്പെട്ട പേജിന്റെ പാസ്വേഡ് ഉള്‍പ്പെടെ അജ്ഞാതര്‍ മാറ്റിയതിനാല്‍ പേജിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
കെ.സുധാകരന്‍ എന്ന പേരും പ്രൊഫൈല്‍ ചിത്രവും അജ്ഞാതര്‍ മാറ്റിയെങ്കിലും @SudhakaranINC എന്ന അഡ്രസ്സ് മാറ്റാന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചിട്ടില്ല. ഹാക്ക് ചെയ്യപ്പെട്ട പേജില്‍ കെ.സുധാകരന്‍ എന്ന പേരിന്റെ സ്ഥാനത്ത് ഒന്ന് എന്നാക്കി. യൂസര്‍നെയിമിന് താഴെയായി അറബിക് ഭാഷയോട് സാമ്യമുള്ള ഒരു വാക്കും ഹാക്ക് ചെയ്യപ്പെട്ട പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എക്‌സ് എന്ന സമൂഹമാധ്യമത്തിലെ തന്റെ പേജ് ഹാക്ക് ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരന്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. പഴയ പേജ് തിരികെ കിട്ടുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി എക്സിന്റെ അധികൃതര്‍ക്കും അദ്ദേഹം കത്ത് നല്‍കിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10