Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമല : ന്യൂനപക്ഷ വോട്ടിൽ ലക്ഷ്യം വെച്ച് CPM; വിശ്വാസികളുടെ വോട്ട് ലക്ഷ്യമിട്ട് RSS

ശബരിമല : ന്യൂനപക്ഷ വോട്ടിൽ ലക്ഷ്യം വെച്ച് CPM; വിശ്വാസികളുടെ വോട്ട് ലക്ഷ്യമിട്ട് RSS
ന്യൂനപക്ഷ വോട്ടിൽ ലക്ഷ്യം വെച്ച് സിപിഎം ശബരിമലയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ. വിശ്വാസമല്ല ആർഎസ്എസിന് പ്രാധാന്യം വിശ്വാസികളുടെ വോട്ടാണെന്നും കെ.സുധാകരൻ കാസർഗോഡ് പെർളയിൽ വിശ്വാസ സംരക്ഷണ യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടാക്കുന്നത് ആ ക്ഷേത്രത്തിലെ തന്ത്രിയാണ്. വിശ്വാസം സംരക്ഷിക്കാൻ കഴിയാത്ത ജഡ്ജിമാർ കോടതിക്ക് ഭാരമാണ്.വിശ്വാസികളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇല്ലാതാക്കാൻ കോടതിക്കും സർക്കാരിനും അധികാരമില്ലെന്ന് കെ.സുധാകരൻ പറഞ്ഞു. ശബരിമല ഒരു കലാപഭൂമിയാകാതിരിക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. മണ്ഡലകാലത്ത് സിപിഎം ഗുണ്ടകളെയും, ക്രിമിനൽ കേസുകളിലെ പ്രതികളെയും ദിവസ വേതന അടിസ്ഥാനത്തിൽ ശബരിമലയിൽ നിയമിക്കാനാണ് സർക്കാർ നീക്കം. ന്യൂനപക്ഷ വോട്ടിൽ ലക്ഷ്യം വെച്ച് സിപിഎം ശബരിമലയെ തകർക്കാൻ ശ്രമിക്കുകയാണെന്നും കെ.സുധാകരൻ കുറ്റപ്പെടുത്തി. ആചാരാനുഷ്ഠാനങ്ങളെ തകർക്കാൻ പിണറായി വിജയനല്ല നൂറ് പിണറായി വിജയൻ വന്നാൽ കഴിയില്ല. വിശ്വാസികളുടെ പ്രതിഷേധത്തിന് മുന്നിൽ സർക്കാർ മുട്ട് മടക്കും. സിപിഎം കേരളത്തിൽ അമ്പലം പൊളിക്കാൻ നോക്കുമ്പോൾ ഉത്തർപ്രദേശിൽ അമ്പലം കെട്ടി വോട്ടാക്കാനാണ് ബിജെപി ശ്രമം. വിശ്വാസമല്ല ആർഎസ്എസിന് പ്രധാനം, വിശ്വാസികളുടെ വോട്ടാണ് പ്രധാനം. ശബരിമല പൊക്കിയെടുത്ത് വോട്ട് ഉണ്ടാക്കാനാണ് ബിജെപി ശ്രമം. അത് വിശ്വാസികൾ തിരിച്ചറിയണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു. സമരം ആത്മാർത്ഥമാണെങ്കിൽ നിയമനിർമ്മാണത്തിന് കേന്ദ്ര സർക്കാരിനെ സമീപിക്കുകയാണ് ബിജെപി ചെയ്യേണ്ടത്. ശബരിമല വിഷയത്തിൽ രണ്ട് സർക്കാരിനും നിയമനിർമ്മാണം നടത്താമെന്നും കെ.സുധാകരൻ പറഞ്ഞു. https://youtu.be/wAJqvTZn-8M

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in