Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തകര്‍ന്ന ആനയടി പാലത്തിനു പകരം ബെയ്‌ലി പാലം നിര്‍മ്മിക്കണം: കെ. സുധാകരന്‍ എം.പി കേന്ദ്ര പ്രതിരോധ മന്ത്രിക്ക് കത്തയച്ചു

തകര്‍ന്ന ആനയടി പാലത്തിനു പകരം ബെയ്‌ലി പാലം നിര്‍മ്മിക്കണം: കെ. സുധാകരന്‍ എം.പി കേന്ദ്ര പ്രതിരോധ മന്ത്രിക്ക് കത്തയച്ചു

കണ്ണൂര്‍: കനത്ത മഴയിലും മിന്നല്‍പ്രളയത്തിലും തകര്‍ന്ന പയ്യാവൂര്‍ ചന്ദനക്കാംപാറയിലെ ആനയടി പാലത്തിന് പകരം അടിയന്തരമായി താല്‍ക്കാലിക ബെയ്ലി പാലം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരന്‍ എം.പി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് കത്തയച്ചു.

പാലം പൂര്‍ണ്ണമായി തകര്‍ന്നതോടെ പ്രദേശത്തെ നിരവധി ഗ്രാമങ്ങളും നൂറുകണക്കിന് കുടുംബങ്ങളും പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. വിദ്യാര്‍ത്ഥികള്‍, അടിയന്തര ചികിത്സ ആവശ്യമായ രോഗികള്‍, ദിവസവേതന തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെയുള്ള പ്രദേശവാസികളുടെ ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടതായി എം.പി കത്തില്‍ ചൂണ്ടിക്കാട്ടി.

സ്ഥിരമായ പാലം നിര്‍മ്മിക്കുന്നതിന് രൂപകല്‍പ്പന, അനുമതികള്‍, നിര്‍മ്മാണ നടപടികള്‍ എന്നിവ പൂര്‍ത്തിയാക്കാന്‍ ഗണ്യമായ സമയമെടുക്കും. പ്രതികൂല കാലാവസ്ഥയും മലയോര മേഖലയുടെ സങ്കീര്‍ണ്ണതയും പരിഗണിച്ച്, ജനങ്ങളുടെ യാത്രാദുരിതത്തിന് അടിയന്തര പരിഹാരം കാണേണ്ടതുണ്ട്.

ഈ സാഹചര്യത്തില്‍, ഇന്ത്യന്‍ സൈന്യത്തെയോ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനെയോ ഉപയോഗപ്പെടുത്തി എഞ്ചിനീയറിംഗ് സംഘത്തെ അയക്കാനും, ആനയടിയില്‍ അടിയന്തരമായി താല്‍ക്കാലിക ബെയ്ലി പാലം യാഥാര്‍ത്ഥ്യമാക്കാനും നടപടി സ്വീകരിക്കണമെന്ന് കെ. സുധാകരന്‍ എം.പി കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.

Related articles

See all
Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

നിയമസഭയുടെ മൂന്നാം ദിനം: സ്‌പോര്‍ട്‌സ് ബില്‍ അടക്കം മൂന്ന് സുപ്രധാന ബില്ലുകള്‍ ഇന്ന് സഭയില...

Popular News

മാസപ്പടി കേസ്: വിജിലന്‍സ് അന്വേഷണത്തിന് രണ്ട് പ്രത്യേക എസ്.ഐ.ടി സംഘങ്ങള്‍; ഉത്തരവ് ഇന്നിറങ...

Popular News

"സംസ്ഥാനത്ത് പുതിയ കായിക ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും"; കായികതാരങ്ങൾക്ക് വേഗത്തിൽ ജോല...

Save your stories

Sign in