Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ യു.ഡി.എഫ് സർക്കാർ; കുടുംബങ്ങൾക്ക് 25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസ്; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ യു.ഡി.എഫ് സർക്കാർ; കുടുംബങ്ങൾക്ക് 25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസ്; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്

സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന 'ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി' യാഥാർത്ഥ്യത്തിലേക്ക്. പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (DPR) തയ്യാറാക്കുന്നതിനായി പ്രമുഖ ഇൻഷുറൻസ് വിദഗ്ദ്ധരെ ഉൾപ്പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചതായി ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. അടുത്ത നാല് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദേശം.

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി മുൻ സി.എം.ഡി ഗിരീഷ് രാധാകൃഷ്ണൻ, ഐ.ആർ.ഡി.എ.ഐ മുൻ അംഗം പി.ജെ. ജോസഫ്, നാഷണൽ ഇൻഷുറൻസ് കമ്പനി മുൻ സി.എം.ഡി കെ. സനത് കുമാർ എന്നിവരാണ് സമിതിയിലെ വിദഗ്ദ്ധ അംഗങ്ങൾ. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ ധനകാര്യ, ആസൂത്രണ സെക്രട്ടറിമാരും സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (SHA) എക്സിക്യൂട്ടീവ് ഡയറക്ടറും അംഗങ്ങളായിരിക്കും.

വരുമാന പരിധിയിലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കി സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും പദ്ധതിക്ക് കീഴിൽ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖേന, എംപാനൽ ചെയ്ത സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാക്കുന്നത് സമിതിയുടെ പരിഗണനയിലുണ്ട്. നിലവിലുള്ള പൊതുജനാരോഗ്യ പദ്ധതികളുമായി പുതിയ സംവിധാനത്തെ എങ്ങനെ ഏകോപിപ്പിക്കാമെന്നും ധനകാര്യ മാതൃക, ക്ലെയിം മാനേജ്‌മെന്റ്, പരാതിപരിഹാര സംവിധാനങ്ങൾ എന്നിവയും സമിതി വിശദമായി പരിശോധിക്കും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രഖ്യാപിച്ച 'ഇന്ദിരാ ഗ്യാരന്റി'യിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഈ പദ്ധതി. 2026–27 സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച സാർവത്രിക ആരോഗ്യ പരിരക്ഷ എന്ന ലക്ഷ്യം ഇതിലൂടെ സാധ്യമാക്കുകയാണെന്നും, ജനലക്ഷങ്ങൾക്ക് ആശ്വാസമേകുന്ന മറ്റൊരു തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടി സർക്കാർ യാഥാർത്ഥ്യമാക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Related articles

See all
Popular News

50 കോടിയുടെ തട്ടിപ്പ്: അറഫാ ഗോൾഡിനെതിരെ ഇ.ഡി അന്വേഷണം; കൊല്ലത്തും തിരുവനന്തപുരത്തും വൻ പരി...

Popular News

മാസപ്പടി കേസ് ബൂമറാംഗായി: പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി ഷോണ്‍ ജോര്‍ജിന്റെ വാര്‍ത്താസമ്മേള...

Popular News

സി.പി.എമ്മില്‍ കടുത്ത സംഘടനാ ദൗര്‍ബല്യമെന്ന് ഇ.പി. ജയരാജന്‍; ജനങ്ങളില്‍ നിന്ന് പാര്‍ട്ടി അ...

Popular News

കേരളം ഡാറ്റാധിഷ്ഠിത ഭരണനിർവഹണത്തിലേക്ക്; കാക്കനാട് സൈബർഷെൽട്ടർ കേന്ദ്രം മുഖ്യമന്ത്രി വി.ഡി...

Save your stories

Sign in