Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

കേരളം ഡാറ്റാധിഷ്ഠിത ഭരണനിർവഹണത്തിലേക്ക്; കാക്കനാട് സൈബർഷെൽട്ടർ കേന്ദ്രം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു

കേരളം ഡാറ്റാധിഷ്ഠിത ഭരണനിർവഹണത്തിലേക്ക്; കാക്കനാട് സൈബർഷെൽട്ടർ കേന്ദ്രം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്ത് ഡാറ്റാധിഷ്ഠിത ഭരണനിർവഹണം ഉറപ്പാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ അത്യാധുനിക ഡാഷ് ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. കാക്കനാട് സ്മാർട്ട്‌സിറ്റിയിലെ ലുലു ഐ.ടി ട്വിൻ ടവേഴ്‌സിൽ അന്താരാഷ്ട്ര സൈബർ സുരക്ഷാ സ്ഥാപനമായ സൈബർഷെൽട്ടറിന്റെ ഗ്ലോബൽ ഡെലിവറി സെന്ററും (GDC) സൈബർ സെക്യൂരിറ്റി സെന്റർ ഓഫ് എക്‌സലൻസും (CoE) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈബർ സുരക്ഷിതമായ ഭരണസൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിൽ ഇത്തരം സ്ഥാപനങ്ങൾക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.   

യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർഷെൽട്ടറിന് ഇന്ത്യയിലും ജി.സി.സി രാജ്യങ്ങളിലുമായി നൂറിലധികം മുൻനിര കോർപ്പറേറ്റ് ഉപഭോക്താക്കളുണ്ട്. ബാങ്കിങ്, ഗവേണൻസ്, ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ എന്നീ മേഖലകളിലായി 700-ലധികം വൻകിട പദ്ധതികൾ വിജയകരമായി പൂർത്തിയാക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

കൊച്ചിയിൽ ആരംഭിച്ച പുതിയ കേന്ദ്രത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഗ്ലോബൽ സൈബർ ഡിഫൻസ് സെന്റർ, സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ, എ.ഐ അധിഷ്ഠിത ജി.ആർ.സി പ്ലാറ്റ്‌ഫോമുകൾ, വി.എ.പി.ടി സംവിധാനങ്ങൾ, അഡ്വാൻസ്ഡ് ത്രെറ്റ് ഇന്റലിജൻസ് യൂണിറ്റുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമേ, സൈബർ സുരക്ഷാ ഗവേഷണ ലാബുകളും ഉൽപ്പന്ന വികസന കേന്ദ്രങ്ങളും ഇവിടെ പ്രവർത്തിക്കും.   

കേരളത്തിലെ പ്രൊഫഷണലുകൾക്ക് പരിശീലനം നൽകി ആഗോള സൈബർ സുരക്ഷാ വിപണിയുമായി ബന്ധിപ്പിക്കാനും, സംസ്ഥാനത്തെ അന്താരാഷ്ട്ര സൈബർ പ്രതിരോധ കേന്ദ്രമാക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സി.ഇ.ഒ ഇല്ല്യാസ് കൂളിയങ്കൽ പറഞ്ഞു. അടുത്ത 1–3 വർഷത്തിനുള്ളിൽ 200 മുതൽ 500 വരെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും, ഐ.ടി ഇതര പശ്ചാത്തലമുള്ളവർക്കും സ്ത്രീകൾക്കുമായി പ്രത്യേക നൈപുണ്യ വികസന പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



ദുബായിൽ നടന്ന 'ജിസെക് ഗ്ലോബൽ' അന്താരാഷ്ട്ര കോൺഫറൻസിൽ കൊച്ചിയിലെ കേന്ദ്രത്തിൽ വികസിപ്പിച്ച 'ജി.ആർ.സി ഷെൽട്ടർ' എന്ന ഉൽപ്പന്നം കമ്പനി പുറത്തിറക്കിയിരുന്നു. കാക്കനാട്ട് നടന്ന ഉദ്ഘാടന ചടങ്ങിൽ ഉമാ തോമസ് എം.എൽ.എ, ഐ.ടി സെക്രട്ടറി ശ്രീറാം സംബശിവ റാവു, സൈബർഷെൽട്ടർ കോ-ഫൗണ്ടർ മുഹമ്മദ് ഷീഫാർ കല്ലുവീട്ടിൽ, സി.ഐ.എസ്.ഒ മുഹമ്മദ് മീരാൻ ഷെയ്ഖ്, സി.ഒ.ഒ ആഷിഖ് സജ്ജാദ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

Related articles

See all
Popular News

കേരളത്തിലെ ടെലികോം രംഗത്ത് ജിയോയുടെ ഒരു ദശാബ്ദം; 111.9 ലക്ഷം വരിക്കാരുമായി ശക്തമായ മുന്നേറ...

Popular News

സൈബർ തട്ടിപ്പുകൾ തടയാൻ ‘സൈബർ വാൾ’; ഫോൺ നമ്പർ മുതൽ APK വരെ പരിശോധിക്കാം

Popular News

കേരളത്തിൽ 51 ഓട്ടോമാറ്റിക് കാലാവസ്ഥാ മാപിനികൾ കൂടി; ഇനി ദുരന്ത മുന്നറിയിപ്പ് സംവിധാനം ശക്ത...

Popular News

റെക്കോർഡ് തുകയുമായി തിരുവോണം ബമ്പർ: 30 കോടി സ്വന്തമാക്കുന്ന ആ ഭാഗ്യവാൻ ആര്? നറുക്കെടുപ്പ്...

Save your stories

Sign in