Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ.മുരളീധരൻ നയിക്കുന്ന പ്രചരണ പദയാത്ര രണ്ടാം ദിന പര്യടനം തുടരുന്നു

കെ.മുരളീധരൻ നയിക്കുന്ന പ്രചരണ പദയാത്ര രണ്ടാം ദിന പര്യടനം തുടരുന്നു
കെ പി സി സി പ്രചാരണ സമിതി ചെയർമാൻ കെ.മുരളീധരൻ നയിക്കുന്ന പ്രചരണ പദയാത്രയുടെ രണ്ടാം ദിന പര്യടനം തുടരുന്നു. വെഞ്ഞാറമൂട്ടിൽ നിന്നാരംഭിക്കുന്ന യാത്ര മുൻ കെപിസിസി അധ്യക്ഷൻ എം.എം ഹസൻ ഉദ്ഘാടനം ചെയ്തു. വാമനപുരം, കിളിമാനൂർ തുടങ്ങിയ മേഖലകളിൽ പര്യടനം നടത്തിയ ശേഷം യാത്ര ഇന്ന് കൊല്ലം ജില്ലയിലേക്ക് കടക്കു. വിശ്വാസ സംരക്ഷണത്തിന്റെ ആവശ്യകത വ്യക്തമാക്കിയാണ് പ്രചരണ പദയാത്ര പര്യടനം തുടരുന്നത്. രാവിലെ വെഞ്ഞാറമൂട്ടിൽ നിന്നും മുൻ കെപിസിസി അധ്യക്ഷൻ എം.എം ഹസൻ ജാഥാ ക്യാപ്റ്റൻ കെ.മുരളീധരന് പതാക നൽകിയതോടെ പ്രചരണ പദയാത്രയുടെ രണ്ടാം ദിന പര്യടനം ആരംഭിച്ചു. സ്ത്രീകളടക്കം ആയിരക്കണക്കിന് പ്രവർത്തകരും യാത്രയെ അനുഗമിക്കുന്നുണ്ട്. നിരവധി നേതാക്കളും യാത്രയിലുടനീളം അദ്ദേഹത്തോടൊപ്പമുണ്ട്. വിശ്വാസ സംരക്ഷണ പ്രതിഷേധത്തിൽ നുഴഞ്ഞ് കയറി അക്രമം സൃഷ്ഠിക്കുകയാണ് ബി ജെ പി യെന്നും രാജ്യത്തെ രക്തക്കളമാക്കി മാറ്റാനാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രമമെന്നും ശബരിമലയിലെ അക്രമങ്ങളിൽ ഒന്നാം പ്രതി ബിജെപിയും രണ്ടാം പ്രതി സി പി എമ്മുമാണെന്നും എം.എം ഹസൻ കുറ്റപ്പെടുത്തി. വാമനപുരം, കാരേറ്റ്, കിളിമാനൂർ തുടങ്ങിയ മേഖലകളിൽ സ്വീകരണം ഏറ്റുവാങ്ങി യാത്രയുടെ തിരുവനന്തപുരം ജില്ലയിലെ പര്യടനം അവസാനിക്കും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in