കോഴിക്കോട് ആകാശവാണിയെ തകർക്കരുത്; കെ മുരളീധരൻ എംപി
Jaihind TV News Report
Jaihind TV Web Desk
February 10, 2022
1 min read
•
Updated: June 10, 2026
ന്യൂഡൽഹി : കോഴിക്കോട് ആകാശവാണിയെ ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ കെ മുരളീധരന്‍ എംപി. കോഴിക്കോട് ആകാശവാണി ഒരു റിലേ സ്റ്റേഷൻ മാത്രമാക്കി തകർക്കാനുള്ള കേന്ദ്ര ഗവണ്മെന്‍റ് നീക്കം അപലപനീയമാണെന്ന് അദ്ദേഹം ലോക്സഭയിൽ പറഞ്ഞു.
പുതുവർഷ ദിനത്തിൽ കോഴിക്കോട് ആകാശവാണിയുടെ മുഖ്യ ആകർഷണമായ 103.6 റിയൽ എഫ്.എം ചാനൽ അടച്ചുപൂട്ടാൻ കേന്ദ്ര ഗവണ്മെന്‍റ് ഉത്തരവിട്ടിരുന്നു. അതിനു പകരം തിരുവനന്തപുരം ആകാശവാണിയുടെയും മുംബൈ വിവിധ് ഭാരതിയുടെയും പരിപാടികൾ റിലേ ചെയ്യാനാണ് നിർദ്ദേശിച്ചത്. പിന്നീട് സംപ്രേഷണം പുനഃസ്ഥാപിച്ചെങ്കിലും 103.6 റിയൽ എഫ്.എം എന്ന പേരും സവിശേഷമായ പശ്ചാത്തല സംഗീതവും ഒഴിവാക്കി. ഇത് കോഴിക്കോട് ആകാശവാണിയുടെ പരസ്യവരുമാനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. നിലയം അടച്ചുപൂട്ടൽ ഭീഷണിയിൽ ആകുകയും നിലയത്തെ ആശ്രയിച്ച് ജീവിക്കുന്ന കലാകാരന്മാരുടെ ജീവിതം ദുസഹമായിരിക്കുകയും ചെയ്തിരിക്കുകയാണ്. മലബാറിന്‍റെ കലാ-സാംസ്‌കാരിക ചരിത്രത്തിലെ തിലകക്കുറിയാണ് കോഴിക്കോട് ആകാശവാണി നിലയം. അതുകൊണ്ട് നിലയത്തെ സ്വതന്ത്ര സ്ഥാപനമായി സംരക്ഷിക്കണമെന്നും അതിന്‍റെ ബ്രാൻഡ് നെയിം 103.6 റിയൽ എഫ്.എം പുനഃസ്ഥാപിക്കണമെന്നും കെ മുരളീധരൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10