Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ.സി. വേണുഗോപാൽ എംപി ജി. സുധാകരനുമായി കൂടിക്കാഴ്ച നടത്തി

കെ.സി. വേണുഗോപാൽ എംപി ജി. സുധാകരനുമായി കൂടിക്കാഴ്ച നടത്തി
  ആലപ്പുഴ: സിപിഎം നേതാവ് ജി. സുധാകരനുമായി കൂടിക്കാഴ്ച നടത്തി  എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സുധാകരന്‍റെ വസതിയിലെത്തിയാണ് വേണുഗോപാൽ കണ്ടത്. സൗഹൃദ കൂടിക്കാഴ്ചയായിരുന്നെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. തന്‍റെ ആരോഗ്യ വിവരം തിരക്കി വന്നതാണ് കെ.സി എന്ന് ജി. സുധാകരൻ പറഞ്ഞു. അതേസമയം ആലപ്പുഴയിൽ ഗുരുതര വൈകല്യത്തോടെ ജനിച്ച കുഞ്ഞിനെയും കെ.സി വേണുഗോപാൽ എംപി സന്ദർശിച്ചു.  ചികിത്സ പിഴവിനെ തുടർന്ന് വൈകല്യത്തോടെ കുഞ്ഞ് ജനിച്ചതിൽ സർക്കാർ ചികിത്സാ സഹായം വൈകിപ്പിക്കുന്നുവെന്ന് കെ.സി. പറഞ്ഞു. ഇത് വളരെ ഗൗരവതരമായ ഒരു വിഷയമാണെന്നും വിഷയത്തിൽ ഉടൻ ഒരു യോഗം വിളിച്ചു ചേർക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബത്തിന് എല്ലാ പിന്തുണയും നൽകിയാണ് അദ്ദേഹം മടങ്ങിയത്.

Related articles

See all
Latest News

ആലപ്പുഴയിൽ തെരുവുനായ വയോധികയെ കടിച്ചുകൊന്ന സംഭവം; നായകളെ പിടികൂടാനായില്ല; ജനം പരിഭ്രാന്തിയ...

Latest News

ആലപ്പുഴ ഷനോജ് വധക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം

Latest News

ആലപ്പുഴ കളര്‍കോട് അപകടം; ചികിത്സയിൽ കഴിയുന്ന കുട്ടികളെ സന്ദർശിച്ച് കെ. സി. വേണുഗോപാൽ

Latest News

കേരളത്തെ ഞെട്ടിച്ച മാന്നാർ ജയന്തി വധക്കേസ്; ഭർത്താവിന് വധശിക്ഷ വിധിച്ച് കോടതി

Save your stories

Sign in