Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KERALA TOURISM| ചാരവൃത്തി കേസില്‍ അറസ്റ്റ് ചെയ്ത ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സര്‍ക്കാരിന്‍റെ ക്ഷണപ്രകാരം

KERALA TOURISM| ചാരവൃത്തി കേസില്‍ അറസ്റ്റ് ചെയ്ത ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സര്‍ക്കാരിന്‍റെ ക്ഷണപ്രകാരം
പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ ഹരിയാനയിലെ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമെന്ന് റിപ്പോര്‍ട്ട്. ടൂറിസം വകുപ്പിന്റെ പ്രമോഷനായിട്ടാണ് ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത്. വിവരാവകാശ രേഖയിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. സാമൂഹിക മാധ്യമ ഇന്‍ഫ്ളുവന്‍സേഴ്സിനെ ഉപയോഗിച്ച് ടൂറിസം വകുപ്പ് പ്രമോഷന്‍ നടത്തിയ ആളുകളുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയുമുണ്ട്. ടൂറിസം വകുപ്പിന്റെ ചെലവില്‍ കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ജ്യോതി മല്‍ഹോത്ര യാത്ര ചെയ്തതെന്ന് വ്യക്തമായി. 2024 ജനുവരി മുതല്‍ 2025 മേയ് വരെ ടൂറിസം വകുപ്പിനായി പ്രമോഷന്‍ നടത്തിയ വ്ളോഗര്‍മാരുടെ പട്ടികയാണ് ഇപ്പോള്‍ വിവരാവകാശ രേഖയിലൂടെ പുറത്തുവന്നത്. 33-കാരിയായ ജ്യോതി മല്‍ഹോത്ര പലതവണയാണ് പാകിസ്താന്‍ സന്ദര്‍ശിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ചാരവൃത്തി കേസില്‍ പലരെയും അറസ്റ്റ് ചെയ്തിരുന്നു. അക്കൂട്ടത്തിലെ പ്രമുഖയാണ് ജ്യോതി മല്‍ഹോത്ര. പാക് ഹൈക്കമ്മീഷനിലെ ജീവനക്കാരനുമായി ജ്യോതി ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് ആ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു.

Related articles

See all
Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Save your stories

Sign in