Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രവാസികളോടുള്ള സർക്കാർ വിവേചനം; യൂത്ത് കോൺഗ്രസിന്‍റെ ജസ്റ്റിസ് മാർച്ച് ഇന്ന്

പ്രവാസികളോടുള്ള സർക്കാർ വിവേചനം; യൂത്ത് കോൺഗ്രസിന്‍റെ ജസ്റ്റിസ് മാർച്ച് ഇന്ന്
പ്രവാസികളോടുള്ള സംസ്ഥാന സർക്കാരിന്‍റെ ക്രൂരവിവേചനത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജസ്റ്റിസ് മാർച്ച്‌ ഇന്ന് ആരംഭിക്കും. കരിപ്പൂർ വിമാനത്താവളം മുതൽ കോഴിക്കോട് വരെ 27 കിലോമീറ്റർ കാൽനടയായ് സഞ്ചരിക്കുന്ന ജസ്റ്റിസ് മാർച്ച് രാവിലെ എട്ട് മണിയോടെ എയർപോർട്ട് പരിസരത്ത് കെ.മുരളീധരൻ എംപി ഫ്ലാഗ് ഓഫ് ചെയ്യും. കോഴിക്കോട്ടെ സമാപന സമ്മേളനം കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. വിദേശ രാജ്യങ്ങളിൽ മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് മതിയായ ധനസഹായം നൽകുക, മുഴുവൻ പ്രവാസികൾക്കും തിരിച്ച് വരാനുള്ള വിമാന സർവ്വീസ് ഏർപ്പെടുത്തുക, മടങ്ങി വരുന്ന പ്രവാസികൾക്ക് മതിയായ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക. പ്രവാസികളോടുള്ള സർക്കാറിന്‍റെ ക്രൂരത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ്സ് ലോംഗ് മാർച്ച്‌ നടത്തുന്നത്. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിൽ അഖിലേന്ത്യാ സെക്രട്ടറി രമ്യാ ഹരിദാസ് എംപിയും, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ കെ.എസ് ശബരീനാഥൻ എം.എൽ.എ.യും, റിയാസ് മുക്കോളിയും, റിജിൽ മാക്കുറ്റിയും തുടങ്ങി മലപ്പുറം-കോഴിക്കോട് ജില്ലയിൽ നിന്നുള്ള സംസ്ഥാന ഭാരവാഹികളും മാർച്ചിൽ അണിനിരക്കും. ഇരുപത്തി ഏഴു കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചു അഞ്ചു മണിയോടെ കോഴിക്കോടാണ് മാർച്ച്‌ സമാപിക്കുക. ഒരേ സമയം 20 ആളിൽ കൂടുതൽ മാർച്ചിൽ ഉണ്ടാവില്ലെന്നും, കൊവിഡ് നിയന്ത്രണങ്ങൾ, സാമൂഹ്യ അകലം എന്നിവ പാലിച്ചുകൊണ്ടാണ് മാർച്ച്‌ നടക്കുകയെന്നും ഭാരവാഹികൾ അറിയിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in