Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പിണറായിക്ക് ജന്മഭൂമിയുടെ 'ബിഗ് സല്യൂട്ട്': യു.എ.പി.എയില്‍ മുഖ്യമന്ത്രിക്ക് ബി.ജെ.പി മുഖപത്രത്തിന്റെ അനുമോദനം

പിണറായിക്ക് ജന്മഭൂമിയുടെ 'ബിഗ് സല്യൂട്ട്': യു.എ.പി.എയില്‍ മുഖ്യമന്ത്രിക്ക് ബി.ജെ.പി മുഖപത്രത്തിന്റെ അനുമോദനം
തിരുവനന്തപുരം: യു.എ.പി.എ, മാവോയിസ്റ്റ് വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ബിഗ് സല്യൂട്ട് നല്‍കി ബി.ജെ.പി മുഖപത്രമായ ജന്മഭൂമി. എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച മുഖ്യലേഖനത്തിലാണ് പിണറായിയെ അഭിനന്ദിക്കുന്നത്. 'മറുപുറം'പംക്തിയിലാണ് 'പിണറായിക്ക് ബിഗ് സല്യൂട്ട്' എന്ന ലേഖനം. ബി.ജെ.പി സംസ്ഥാന സമിതി അംഗവും ജന്മഭൂമി റസിഡന്റ് എഡിറ്ററുമായ കെ.കുഞ്ഞികണ്ണന്റേതാണ്് ലേഖനം. മഞ്ചിക്കണ്ടി ഉള്‍വനത്തില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന പൊലീസ് നടപടിയും യു.എ.പി.എ ചുമത്തി രണ്ട് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തിലും പിണറായി വിജയന്റെ നിലപാടിനെ വാനോളം പുകഴ്ത്തുകയാണ് ജന്‍മഭൂമി. 'ഒരു സത്യം പറയട്ടെ, മാവോയിസ്റ്റ് വിഷയത്തില്‍ പിണറായി വിജയനാണ് ശരിയെന്ന് തോന്നി പോവുകയാണ്. അഖിലേന്ത്യാ തലതത്തിലെ സ്രാവ് സഖാക്കള്‍ക്ക് വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ പിണറായി വിജയന്‍ തയ്യാറായിരിക്കുന്നു.ചിലപ്പോള്‍ കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഇരിക്കുന്നതാവാം ഈ മാറ്റത്തിന് കാരണം' എന്ന് ലേഖനത്തില്‍ പറയുന്നു. 'മാവോയിസ്റ്റ് ആശയങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ് ഏജന്റുമാരാണ് മാര്‍കിസ്റ്റ് പാര്‍ട്ടി എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. സത്യമല്ലേ. പന്തീരാങ്കാവില്‍ അറസ്റ്റിലായ മാവോവാദികളായ കുഞ്ഞാടുകള്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളാണെന്ന സത്യം അതല്ലെ വ്യക്തമാക്കുന്നത്. അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയ പൊലീസിനെ തള്ളിപറയാന്‍ പറ്റില്ല. മുന്‍ ജനറല്‍ സെക്രട്ടറിയും പി.ബി മെമ്പര്‍മാരും യു.എ.പി.എ ചുമത്തിയതിനെതിരെ അരിവാള്‍ വീശുമ്പോള്‍ അവിടെ ഇരിക്കട്ടെ എന്ന നിലപാട് സ്വീകരിക്കാന്‍ വിജയനേ പറ്റൂ.അതാണ് പിണറായിക്ക് ബിഗ് സല്യൂട്ട് ഓഫര്‍ ചെയ്യാന്‍ തോന്നിയത്.' ലേഖനത്തില്‍ പറയുന്നു. ഇരട്ട ചങ്കായും സ്റ്റാലിനിസ്റ്റായാലും മാവോയിസ്റ്റ് വിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ പിണറായിക്കായി കരുതിവെക്കാം ഒരു ബിഗ് സല്യൂട്ട് എന്ന വാചകത്തിലാണ് ലേഖനം അവസാനിക്കുന്നത്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in