'പന്നികള്‍ക്കല്ലെങ്കിലും എല്ലിന്‍ കഷണങ്ങളോട് പണ്ടേ താല്‍പര്യമില്ല'; ലോകായുക്തക്കെതിരെ ജലീല്‍ വീണ്ടും
Jaihind TV News Report
Jaihind TV Web Desk
February 12, 2022
1 min read
•
Updated: June 10, 2026
ലോകായുക്തക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കെ.ടി ജലീല്‍ എംഎല്‍എ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജലീലിന്‍റെ പ്രതികരണം. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് കഴിഞ്ഞ ദിവസം നടത്തിയ പരാമർശത്തിന് മറുപടിയായാണ് ഫേസ്ബുക്ക് കുറിപ്പ്.
'പുലി എലിയായ കഥ: അഥവാ ഒരു പന്നി പുരാണം' എന്ന തലക്കെട്ടിലാണ് ജലീലിന്‍റെ കുറിപ്പ്. 'പന്നികള്‍ക്കല്ലെങ്കിലും എല്ലിന്‍ കഷണങ്ങളോട് പണ്ടേ താല്‍പര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസര്‍ജ്യത്തോടാണല്ലോ പഥ്യം. അതില്‍ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവയ്ക്കെപ്പോഴും ഇഷ്ടം' - ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'വഴിയില്‍ എല്ലുകടിച്ചുകൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്തുചെന്നാല്‍ എല്ല് തട്ടിയെടുക്കാനാണെന്ന് പട്ടി കരുതും. പട്ടി എല്ലുമായി ഗുസ്തി പിടിക്കട്ടേ'- എന്ന ലോകായുക്തയുടെ പരാമർശം വന്ന പത്രക്കുറിപ്പും ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം ജലീലിന് മുന്നണിയില്‍ നിന്ന് പോലും പിന്തുണ കിട്ടുന്നില്ലെന്നതാണ് ശ്രദ്ധേയം.
കെടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
പുലി എലിയായ കഥ: അഥവാ ഒരു പന്നി പുരാണം; ------------------------------------- പന്നികൾക്കല്ലെങ്കിലും എല്ലിൻ കഷ്ണങ്ങളോട് പണ്ടേ താൽപര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസർജ്ജ്യത്തോടാണല്ലോ പഥ്യം. അതിൽ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവക്കെപ്പോഴും ഇഷ്ടം. അദ്ധ്വാനിച്ച് തിന്നുന്ന ഏർപ്പാട് മുമ്പേ പന്നികൾക്ക് ഇല്ല. മറ്റുള്ളവർ ഉണ്ടാക്കിയത് നശിപ്പിച്ച് അകത്താക്കലാണ് എക്കാലത്തെയും അവയുടെ ഹോബി. കാട്ടുപന്നികൾക്ക് ശുപാർശ മാത്രമാണ് ശരണം. പന്നി ബന്‌ധുക്കളും തഥൈവ. മുബൈയിലെ ആന്ധ്രക്കാരൻ കർഷകന്റെ തോട്ടത്തിലെ വിളയെല്ലാം ഒരു കൊളുന്ത പന്നി നശിപ്പിച്ചു. സ്ഥിരോൽസാഹിയായ പാവം കർഷകന് കൃഷിപ്പണി തന്നെ ഉപേക്ഷിക്കേണ്ടി വന്നു. കൊളീജിയം കർഷകർ സൂക്ഷിക്കുക. പന്നിയും കൊളുന്തയും എറണാങ്കുളത്തും പരിസരത്തും കറങ്ങി നടക്കുന്നുണ്ട്. മുൻകരുതൽ എടുത്തില്ലെങ്കിൽ ആന്ധ്ര കർഷകന്റെ ഗതി വരും. ജാഗ്രതൈ.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10