Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം; നോട്ടീസ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കൈപ്പറ്റി

ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം; നോട്ടീസ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കൈപ്പറ്റി
കന്യാസ്ത്രീ നൽകിയ പരാതിയിൽ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകണമെന്ന നോട്ടീസ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കൈപ്പറ്റി. ബുധനാഴ്ച കേരളത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്. ബുധനാഴ്ച രാവിലെ പത്ത് മണിക്കകം ഹാജരാകാനാണ് ബിഷപ്പിന് നൽകിയിരിക്കുന്ന നോട്ടീസ്. കേരളാ പൊലീസ് നൽകിയ നോട്ടീസ് ജലന്ധർ പൊലീസ് ബിഷപ്പിന് കൈമാറി. ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതോടെ അറസ്റ്റ് ഉൾപ്പെടെയുള്ള ഘട്ടങ്ങളിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. എന്നാൽ മൊഴികളിലെ പൊരുത്തക്കേട് ഇപ്പോഴും തുടരുകയാണ്. ഇത് പരിഹരിക്കാൻ ഊർജിതമായി ശ്രമിക്കുകയാണെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബിഷപ്പ് എത്തിയാൽ ചോദ്യം ചെയ്യാനുള്ള ചോദ്യാവലിയും ഇതിനോടകം അന്വേഷണസംഘം തയാറാക്കിയെന്നാണ് സൂചന.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in