Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഇത് വെറും മാസ്സ് അല്ല മരണമാസ്സ് ആക്ഷനുമായി സൂപ്പര്‍ സ്റ്റാറിന്റെ വേട്ട; ഒപ്പം മാസ് ലുക്കില്‍ ലാലേട്ടനും,'ജയിലർ 2' ട്രെയിലർ എത്തി

ഇത് വെറും മാസ്സ് അല്ല മരണമാസ്സ് ആക്ഷനുമായി സൂപ്പര്‍ സ്റ്റാറിന്റെ വേട്ട; ഒപ്പം മാസ് ലുക്കില്‍ ലാലേട്ടനും,'ജയിലർ 2' ട്രെയിലർ എത്തി

ചെന്നൈ: സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം 'ജയിലർ 2'വിന്റെ പവർ പാക്ക്ഡ് ട്രെയിലർ റിലീസ് ചെയ്തു. ആദ്യ ഭാഗത്തിൽ തരംഗമായ വർമൻ (വിനായകൻ) എന്ന വില്ലൻ കഥാപാത്രത്തിന് പിന്നിൽ പ്രവർത്തിച്ച ശക്തികളെ തേടിയുള്ള മുത്തുവേൽ പാണ്ഡ്യന്റെ യാത്രയാണ് രണ്ടാം ഭാഗത്തിന്റെ പ്രമേയമെന്നാണ് ട്രെയിലർ നൽകുന്ന പ്രധാന സൂചന. നെൽസൺ ദിലിപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 15-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

സൺ പിക്‌ചേഴ്‌‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ മോഹൻലാൽ, ശിവരാജ് കുമാർ, വിദ്യാ ബാലൻ, സുരാജ് വെഞ്ഞാറമൂട്, ഹക്കിം ഷാ, എസ്.ജെ. സൂര്യ തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്നുണ്ട്. ആദ്യ ഭാഗത്തിലേതുപോലെ മാസ് ലുക്കിൽ മോഹൻലാൽ വീണ്ടും അതിഥിവേഷത്തിൽ എത്തുന്നുവെന്നത് മലയാളി പ്രേക്ഷകർക്ക് വലിയ ആവേശമാണ് പകരുന്നത്. കൂടാതെ വർമന്റെ ഏറ്റവും അടുത്ത അനുയാളിയായാണ് സുരാജ് വെഞ്ഞാറമൂട് ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്.

റെക്കോർഡ് തുകയ്ക്കാണ് ശ്രീ ഗോകുലം മൂവീസ് ചിത്രത്തിന്റെ കേരളത്തിലെയും കർണാടകത്തിലെയും വിതരണാവകാശം സ്വന്തമാക്കിയത്. അതിനാൽ തന്നെ കേരളത്തിൽ സർവ്വകാല റെക്കോർഡ് റിലീസായിരിക്കും ചിത്രത്തിന് ലഭിക്കുക. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.


Related articles

See all
Popular News

രശ്മിക ദിവസവും 15 തവണ 'ഐ ലവ് യൂ' പറയും; മനസ്സുതുറന്ന് വിജയ് ദേവരകൊണ്ട, 'രണബാലി' ഒക്ടോബർ 16...

Popular News

ജയസൂര്യയും വിനായകനും ഒന്നിക്കുന്ന 'ടൈറ്റാൻസ്': ട്രെയിലർ പുറത്ത്; ചിത്രം ഒക്ടോബറിൽ തീയേറ്ററ...

Popular News

'നിങ്ങളെന്നും ഞങ്ങൾക്ക് വലിയൊരു പ്രചോദനമാണ്', ‘ഡൊറോത്തി’ക്ക് പിന്തുണ അറിയിച്ച മെഗാസ്റ്റാർ...

Popular News

കുടുംബപ്രേക്ഷകരുടെ മനസ്സുകവർന്ന് ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’; ആദ്യദിനം മികച്ച പ്രതികരണം

Save your stories

Sign in