Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

"വയലാറിന്റെ വരികൾക്ക് വിദ്യാധരൻ മാസ്റ്ററുടെ ഈണം! 'കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം' പൂജാച്ചടങ്ങ് തൃശ്ശൂരിൽ പ്രൗഢഗംഭീരമായി നടന്നു

"വയലാറിന്റെ വരികൾക്ക് വിദ്യാധരൻ മാസ്റ്ററുടെ ഈണം! 'കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം' പൂജാച്ചടങ്ങ് തൃശ്ശൂരിൽ പ്രൗഢഗംഭീരമായി നടന്നു

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി സുരേഷ് മച്ചാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ "കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം" എന്ന സിനിമയുടെ പൂജാച്ചടങ്ങ് തൃശ്ശൂർ എലൈറ്റ് ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. എസ്.എസ്.എസ്. ഫിലിം കമ്പനിയുടെ ബാനറിൽ സുധീർ അമ്മാനത്ത്, ഷാജു സിയോൺ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിന്റെ പ്രിയ മഹാനടൻ ടി.ജി. രവി ഭദ്രദീപം തെളിയിച്ച് 
ചടങ്ങിന് മംഗളാരംഭം കുറിച്ചു.

മലയാളികളുടെ ഹൃദയം കവർന്ന പ്രിയകവി വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം വിദ്യാധരൻ മാസ്റ്ററുടെ മനോഹരമായ സംഗീതത്തിൽ ഈ ചിത്രത്തിലൂടെ പിറവിയെടുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പ്രശസ്ത പിന്നണി ഗായകൻ കെ.കെ. നിഷാദാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ചടങ്ങിൽ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ചലച്ചിത്ര താരം ജയരാജ് വാര്യർ, ഗായകൻ കെ.കെ. നിഷാദ്, നായിക അഥീന സുനിൽ തുടങ്ങി സിനിമാ-രാഷ്ട്രീയ-സാമൂഹിക- സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. തിരക്കഥ-എസ് ശ്രീകുമാർ,പി രഘുനാഥ്, പ്രൊഡക്ഷൻ കൺട്രോളർ-മുരളി ഗുരുവായൂർ, സ്റ്റിൽസ്സ് - വിദ്യാസാഗർ, പി ആർ ഓ-എ എസ് ദിനേശ്,മനു ശിവൻ.

Related articles

See all
Popular News

രശ്മിക ദിവസവും 15 തവണ 'ഐ ലവ് യൂ' പറയും; മനസ്സുതുറന്ന് വിജയ് ദേവരകൊണ്ട, 'രണബാലി' ഒക്ടോബർ 16...

Popular News

ജയസൂര്യയും വിനായകനും ഒന്നിക്കുന്ന 'ടൈറ്റാൻസ്': ട്രെയിലർ പുറത്ത്; ചിത്രം ഒക്ടോബറിൽ തീയേറ്ററ...

Popular News

രാജസ്ഥാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്ത് ചിത്രം 'ധീര'ത്തിന് പുരസ്‌കാര നേട്ടം;...

Popular News

'നിങ്ങളെന്നും ഞങ്ങൾക്ക് വലിയൊരു പ്രചോദനമാണ്', ‘ഡൊറോത്തി’ക്ക് പിന്തുണ അറിയിച്ച മെഗാസ്റ്റാർ...

Save your stories

Sign in