Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് ഡിജിപി

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് ഡിജിപി

തിരുവനന്തപുരം: ലയണല്‍ മെസിയെയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും കേരളത്തില്‍ എത്തിക്കാമെന്ന വാഗ്ദാനം നല്‍കി നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി പ്രത്യേക അന്വേഷണ സംഘം (SIT). കേസില്‍ അഴിമതി നിരോധന നിയമപ്രകാരം അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കണമെന്നും, നിലവിലെ എസ്.ഐ.ടി അന്വേഷണം തുടരണമെന്നും ഡി.ജി.പി ശുപാര്‍ശ ചെയ്തു. വരാനിരിക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഈ റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്ത ശേഷം സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.

കേസുമായി ബന്ധപ്പെട്ട് മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തുനിന്നെത്തിയ എസ്.ഐ.ടി സംഘം മലപ്പുറത്തെത്തിയാണ് ഏകദേശം മൂന്ന് മണിക്കൂറോളം അദ്ദേഹത്തിന്റെ മൊഴിയെടുത്തത്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് സ്‌പോണ്‍സര്‍ഷിപ്പ് അനുവദിച്ച നടപടിക്രമങ്ങള്‍, കായിക വകുപ്പിന്റെയും മന്ത്രിയുടെയും ഇടപെടല്‍, ഇടനിലക്കാരുടെ പങ്ക് എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാന ചോദ്യം ചെയ്യല്‍. 

 അര്‍ജന്റീന ടീമിനെ എത്തിക്കുന്നതിനായി നടത്തിയ വിദേശയാത്രകള്‍, അവിടെ വെച്ചുനടന്ന ചര്‍ച്ചകള്‍, മറ്റ് നിബന്ധനകള്‍ പാലിക്കാതെയുള്ള സ്‌പോണ്‍സര്‍ഷിപ്പ് നല്‍കല്‍ എന്നിവയിലും അന്വേഷണ സംഘം വ്യക്തത തേടിയിട്ടുണ്ട്. മുന്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെയും സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു. ഷറഫലിയെയും നേരത്തെ ചോദ്യം ചെയ്ത എസ്.ഐ.ടി കൂടുതല്‍ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

Related articles

See all
Popular News

യാത്രയ്ക്കിടെ സ്ത്രീകള്‍ക്ക് ഇനി സാനിറ്ററി നാപ്കിനുകൾ എളുപ്പത്തിൽ ലഭിക്കും; സര്‍ക്കാരിന്റെ...

Popular News

എ.കെ.ജി സെന്ററിന്റെ ഭൂമി നാളെ അളക്കും; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

Popular News

ഗ്യാനേഷ് കുമാറിനെതിരായ കെ.എസ്.ടി.പി അഴിമതി: പ്രാഥമിക വിജിലൻസ് നടപടികൾ ആരംഭിച്ചു

Popular News

സ്ത്രീ ശാക്തീകരണത്തിന് ആക്കം കൂട്ടി ഷീ സ്‌കൂട്ടറുകള്‍: പദ്ധതി 100 ദിനത്തില്‍ യാഥാര്‍ത്ഥ്യമ...

Save your stories

Sign in