Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'സ്വപ്നാ സുരേഷിനെ ബംഗളുരുവിലേക്ക് കടക്കാന്‍ സഹായിച്ചത് പൊലീസ്; സർക്കാരിന്‍റെ ഒത്തുകളി വ്യക്തം' : രമേശ് ചെന്നിത്തല

'സ്വപ്നാ സുരേഷിനെ ബംഗളുരുവിലേക്ക് കടക്കാന്‍ സഹായിച്ചത് പൊലീസ്; സർക്കാരിന്‍റെ ഒത്തുകളി വ്യക്തം' : രമേശ് ചെന്നിത്തല
  തിരുവനന്തപുരം : സ്വപ്നാ സുരേഷിനെ ബംഗളുരുവിലേക്ക് കടക്കാൻ സഹായിച്ചത് പോലീസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്രിപ്പിൾ ലോക്ക്ഡൗൺ ഉള്ള തിരുവനന്തപുരത്ത് നിന്നും കടക്കാൻ ഇവരെ സഹായിച്ചത് പോലീസാന്നെന്ന് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ശബ്ദരേഖ പുറത്ത് വന്നപ്പോൾ തന്നെ സർക്കാരിന്‍റെ ഒത്തുകളി വ്യക്തമായിരുന്നു ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പിന്നീട് പറയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ന് വൈകിട്ടാണ് സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും എന്‍.ഐ.എ സംഘം ബംഗളുരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഗുരുതരമായ കള്ളക്കടത്ത് പുറംലോകം അറിഞ്ഞ് ആറ് ദിവസം കഴിഞ്ഞിട്ടും എഫ്.ഐ.ആര്‍ എടുക്കാന്‍ സംസ്ഥാന പൊലീസ് തയാറായിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കേസിലെ ഉന്നതബന്ധങ്ങളാണ് പ്രതികള്‍ക്ക് സംരക്ഷണകവചം ഒരുക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in