Logo
Sat, Jun 13, 2026 • 07:32 PM
LIVE TV
Watch

No business videos available

No Middle East videos available

ഗൾഫിലെ ഇന്ത്യൻ തൊഴിലാളികളുടെ 2 മാസത്തെ വാടക ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്ന് നൽകാൻ തയാറാകണം: ഡീൻ കുര്യാക്കോസ് എം.പി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 17, 2020
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ഗൾഫിലെ ഇന്ത്യൻ തൊഴിലാളികളുടെ 2 മാസത്തെ വാടക ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്ന് നൽകാൻ തയാറാകണം: ഡീൻ കുര്യാക്കോസ് എം.പി
  കുവൈറ്റ്, യു.എ.ഇ, സൗദി അറേബ്യ, ബഹറിൻ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ നഷ്ടപ്പെട്ട് പട്ടിണിയിലായ ഇന്ത്യൻ തൊഴിലാളികളുടെ 2 മാസത്തെ വാടക ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നും നൽകാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി പ്രധാനമന്ത്രിക്കും വിദേശ കാര്യമന്ത്രിക്കും കത്ത് നൽകി. ഗൾഫ് നാടുകളിൽ ഉപജീവനത്തിനായി പോയിട്ടുള്ള കേരളീയർ ഉൾപ്പെടെ നിരവധി ഇന്ത്യാക്കാരായിട്ടുള്ള സാധാരണ തൊഴിലാളികൾ കോവിഡ്-ലോക്ക്ഡൗണിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ട് ആവശ്യത്തിന് ഭക്ഷണം പോലും ലഭിക്കാതെ ലേബർക്യാമ്പുകളിലും മറ്റും തിങ്ങി ഞെരുങ്ങിക്കഴിയുകയാണ്. ഭൂരിഭാഗം ക്യാമ്പുകളിലും ഒരു മുറിയിൽ 15-മുതൽ 20 വരെ ആളുകളാണ് താമസിച്ചുവരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം വാടകപോലും നൽകാനാവാത്ത അവസ്ഥയിലാണ് ഭൂരിഭാഗം പ്രവാസികളും. കെട്ടിട ഉടമകൾ വാടക നൽകാത്തതിനെത്തുടർന്ന് താമസമൊഴിപ്പിക്കുമെന്ന ഭീഷണിയും രോഗപീഡയും മൂലം കടുത്ത മാനസിക പിരിമുറുക്കത്തിലുമാണ് അവർ കഴിഞ്ഞുവരുന്നതെന്ന് അവിടങ്ങളിൽ നിന്നും തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന നിരവധി ഫോൺ കോളുകളിൽ നിന്നും മനസിലാകുന്നത് എന്ന് എം.പി. പറഞ്ഞു. ലേബർ ക്യാമ്പുകളിൽ ഒട്ടും സുരക്ഷികരല്ല ഈ തൊഴിലാളികളെന്നും ആർക്കെങ്കിലും കോവിഡ് ബാധയുണ്ടായാലുള്ള സ്ഥിതി ചിന്തിക്കുന്നതിലും അപ്പുറമാണ്. ആയതിനാൽ വിദേശകാര്യമന്ത്രായലം എംബസ്സികളുമായി ബന്ധപ്പെട്ട് ലേബർ ക്യാമ്പുകളിൽ അധികമായി കഴിയുന്ന തോഴിലാളികളെ ഉചിതമായ മറ്റ് സ്ഥലങ്ങൾ കണ്ടത്തി പരമാവധി സാമൂഹിക അകലം പാലിച്ചുകൊണ്ട് മാറ്റിപ്പാർപ്പിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. പ്രവാസികളുടെ ക്ഷേമത്തിനായുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ ധാരാളം നീക്കിയിരുപ്പ് ഫണ്ട് ഉള്ളതായാണ് മനസിലാക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ ഭൂരിഭാഗം പ്രവാസികളും പ്രതിസന്ധിയിലായിരിക്കുന്ന ഈ സമയത്ത് ഈ ഫണ്ടിൽ നിന്നും തുക കണ്ടെത്തി തൊഴിലാളികളുടെ 2 മാസത്തെ വാടകയും ആവശ്യമുള്ളവർക്ക് ഭക്ഷണം, മരുന്ന് എന്നിവയും അടിയന്ത രമായി നൽകുന്നതിന് വിദേശകാര്യമന്ത്രായലം ശക്തമായ ഇടപെടൽ നടത്തണമെന്നും എം.പി ആവശ്യപ്പെട്ടു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10