Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

V T BALRAM| റിപ്പോര്‍ട്ടര്‍ ചാനലില്‍ മുന്‍ വനിതാ മാധ്യമപ്രവര്‍ത്തക ലൈംഗികാതിക്രമത്തിന് ഇരയായ സംഭവം: വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടണം; അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം രൂപീകരിക്കണമെന്നും വി ടി ബല്‍റാം

V T BALRAM| റിപ്പോര്‍ട്ടര്‍ ചാനലില്‍ മുന്‍ വനിതാ മാധ്യമപ്രവര്‍ത്തക ലൈംഗികാതിക്രമത്തിന് ഇരയായ സംഭവം: വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടണം; അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം രൂപീകരിക്കണമെന്നും വി ടി ബല്‍റാം
റിപ്പോര്‍ട്ടര്‍ ചാനലിലെ ന്യൂസ് റൂമില്‍ വെച്ച് മുന്‍ വനിതാ മാധ്യമപ്രവര്‍ത്തക ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം ആവശ്യപ്പെട്ടു. ഈ വിഷയം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം രൂപീകരിക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. അതിജീവിതയായ മാധ്യമപ്രവര്‍ത്തക ഉന്നയിച്ച ആരോപണങ്ങള്‍ അതീവ ഗൗരവതരമാണെന്ന് ബല്‍റാം ചൂണ്ടിക്കാട്ടി. ലൈംഗികാതിക്രമം നടത്തിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മാത്രമല്ല, പരാതിയില്‍ നിന്ന് യുവതിയെ പിന്തിരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ മറ്റ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഈ വിഷയത്തില്‍ കുറ്റക്കാരാണ്. കൂടാതെ, പിന്നീട് ആരോഗ്യനില മോശമായിരുന്നിട്ടും അതിജീവിതയോട് ക്രൂരമായി പെരുമാറി അവരെക്കൊണ്ട് രാജിവയ്ക്കാന്‍ നിര്‍ബന്ധിതമാക്കിയ ചാനല്‍ മാനേജ്മെന്റും പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. ഈ ഗുരുതരമായ ആരോപണങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്നും വി.ടി. ബല്‍റാം ആവശ്യപ്പെട്ടു.

Related articles

See all
Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Popular News

ആലപ്പുഴയിൽ പോഷകാഹാരക്കുറവുകൊണ്ട് രണ്ടുവയസുകാരൻ മരിച്ച സംഭവം: മാതാപിതാക്കളുടെ ഭാഗത്തുനിന്ന്...

Popular News

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ആറാട്ട് ; തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ...

Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Save your stories

Sign in