Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സാധാരണക്കാർക്ക് ഗുണം ചെയ്യാത്ത പാക്കേജുകള്‍ പുനഃപരിശോധിക്കണം : നില്‍പ്പ് സമരവുമായി കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്‍റ്

സാധാരണക്കാർക്ക് ഗുണം ചെയ്യാത്ത പാക്കേജുകള്‍ പുനഃപരിശോധിക്കണം : നില്‍പ്പ് സമരവുമായി കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്‍റ്
തിരുവനന്തപുരം: സാധാരണക്കാർക്ക് പ്രയോജനം ചെയ്യാത്ത കൊവിഡ് സാമ്പത്തിക പാക്കേജിനെതിരെ കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്‍റ്. കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ അപര്യാപ്തമാണ്. പാക്കേജുകള്‍ പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് നാളെ (18.05.2020) ബ്ലോക്ക് തലത്തില്‍ നില്‍പ്പ് സമരം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്‍റ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. സുമേഷ് അച്യുതൻ അറിയിച്ചു. തിരുവനന്തപുരം ജി.പി.ഒ യ്ക്ക് മുന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെൻറ് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബ്ലോക്ക് പരിധിയിലെ പോസ്റ്റ് ഓഫീസുകൾക്ക് മുമ്പിലാണ് നില്‍പ്പ് സമരം സംഘടിപ്പിക്കുന്നത്. ലോക്ക് ഡൗൺ മാനദണ്ഡം പൂർണമായും പാലിച്ചായിരിക്കും  സമരം നടത്തുന്നത്. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജിലെയും സംസ്ഥാന സർക്കാരിന്‍റെ പാക്കേജിലെയും പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടിയാണ് സമരം. സാധാരണക്കാർക്ക് ഗുണം ചെയ്യാത്ത പാക്കേജ് പുനഃപരിശോധിക്കണം, പരമ്പരാഗത തൊഴിലാളികൾക്ക് 5,000 രൂപ നേരിട്ട് നൽകണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് നാളെ സമരം സംഘടിപ്പിക്കുന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in