എഡിജിപി തെറിക്കുമോ? എം.ആര്‍ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വൈകീട്ട് സമര്‍പ്പിക്കും
Jaihind TV News Report
Jaihind TV Web Desk
October 04, 2024
1 min read
•
Updated: June 07, 2026
തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാനപൊലീസ് മേധാവി ഇന്ന് വൈകീട്ട് സമര്‍പ്പിക്കും. സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു യോഗം. പി.വി അന്‍വര്‍ എംഎല്‍എയുടെ പരാതിയിന്മേലുള്ളതാണോ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമായി സംബന്ധിച്ച റിപ്പോര്‍ട്ടാണോ സമര്‍പ്പിക്കുന്നത് എന്നതില്‍ വ്യക്തതയില്ല.
ഐജി സ്പര്‍ജന്‍ കുമാര്‍, ഡിഐജി തോംസണ്‍ ജോസ്, എസ്പിമാരായ ഷാനവാസ്, മധുസൂദനന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അന്വേഷണത്തിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. ഒരു മാസത്തെ സമയമാണ് അന്വേഷണത്തിന് നല്‍കിയിരുന്നത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ഒരു മാസം എന്ന കാര്യം ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10