Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഐഎഫ്എഫ്‌കെയ്ക്ക് ഇന്ന് തിരിതെളിയും; ഉദ്ഘാടന ചിത്രം ഗുഡ് ബൈ ജൂലിയ

ഐഎഫ്എഫ്‌കെയ്ക്ക് ഇന്ന് തിരിതെളിയും; ഉദ്ഘാടന ചിത്രം ഗുഡ് ബൈ ജൂലിയ
28ആമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി മേള ഉദ്ഘാടനം ചെയ്യും. നടൻ നാനാ പടേക്കർ ആണ് മുഖ്യാതിഥി. മുഹമ്മദ് കൊർദോഫാനി എന്ന നവാഗത സുഡാനിയൻ ചലച്ചിത്രകാരന്‍റെ ഗുഡ് ബൈ ജൂലിയയാണ് ഉദ്ഘാടന ചിത്രം. വൈകിട്ട് ആറുമണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനം. കെനിയൻ സംവിധായിക വനൂരി കഹിയുവിനുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡും ഉദ്ഘാടന വേദിയിൽ വെച്ച് സമ്മാനിക്കും. മേളയ്ക്കു കൊടി ഉയരുന്നതോടെ ഇനിയുള്ള ഏഴു ദിനരാത്രങ്ങള്‍ ചലച്ചിത്ര, ആസ്വാദനത്തിന്റെ വൈവിധ്യ തലങ്ങള്‍ മലയാളിക്ക് പകരും. യുദ്ധ വിരുദ്ധ സന്ദേശം നൽകാനാകണം എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണത്തെ മേള ഒരുക്കിയിരിക്കുന്നത്. 15 തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 81 രാജ്യങ്ങളിൽ നിന്നുള്ള 175 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. 14 ചിത്രങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മത്സര വിഭാഗത്തിൽ ഏക മലയാള ചിത്രം തടവും പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയിൽ ഒന്നാണ്. പോർച്ചുഗീസ് സംവിധായിക റീത്ത അസെവെദോ ഗോമസ് ചെയർപേഴ്സണായ ജൂറിയാണ് അന്താരാഷ്ട്ര മൽസരവിഭാഗത്തിലെ മികച്ച സിനിമകൾ തെരഞ്ഞെടുക്കുന്നത്. ഇന്ന് മുതൽ ഈ മാസം 15 വരെയാണ് ചലച്ചിത്രമേള.

Related articles

See all
Popular News

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ആറാട്ട് ; തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ...

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Save your stories

Sign in