Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

‘ഇന്ന് മിണ്ടാതിരുന്നാൽ നാളെ ഇത് നിങ്ങളെയും ബാധിക്കും’ ; ഡൽഹി വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി വിസ്മയ മോഹൻലാൽ

‘ഇന്ന് മിണ്ടാതിരുന്നാൽ നാളെ ഇത് നിങ്ങളെയും ബാധിക്കും’ ; ഡൽഹി വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി വിസ്മയ മോഹൻലാൽ

കൊച്ചി: ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് നടൻ മോഹൻലാലിന്റെ മകളും എഴുത്തുകാരിയുമായ വിസ്മയ മോഹൻലാൽ. സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് വിസ്മയ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം അറിയിച്ചത്.

'Will Make It SK' എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച കുറിപ്പാണ് വിസ്മയ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. ജനാധിപത്യ രാജ്യത്ത് പൗരന്മാരോട് ഇത്തരത്തിലാണോ പെരുമാറേണ്ടതെന്ന് ചോദിക്കുന്ന കുറിപ്പിൽ, ഇന്ന് ഇത്തരം സംഭവങ്ങളെ ചോദ്യം ചെയ്യാതെ മിണ്ടാതിരുന്നാൽ നാളെ അതേ അവസ്ഥ എല്ലാവരെയും ബാധിക്കാമെന്ന മുന്നറിയിപ്പും ഉണ്ട്.

'ടിയർ ഗ്യാസും ലാത്തിച്ചാർജും... ജനാധിപത്യത്തിന്റെ മുഖമാണോ ഇത്?'

വിസ്മയ പങ്കുവെച്ച കുറിപ്പിൽ ഡൽഹിയിലെ നിലവിലെ സാഹചര്യം ഇങ്ങനെ വിവരിക്കുന്നു:

"ടിയർ ഗ്യാസ്, ലാത്തിച്ചാർജ്, പരുക്കേറ്റ വിദ്യാർഥികൾ, റോഡുകൾ അടച്ചിടൽ, മെട്രോ സ്റ്റേഷനുകൾ അടച്ചിടൽ, നഗരമാകെ കനത്ത ബാരിക്കേഡുകൾ, ഇന്റർനെറ്റ് നിയന്ത്രണം..."

കുറിപ്പിൽ പ്രതിഷേധക്കാരുടെ ആവശ്യങ്ങളോട് യോജിക്കണമെന്നോ അവർ പ്രതിനിധീകരിക്കുന്ന സംഘടനകളെ പിന്തുണയ്ക്കണമെന്നോ നിർബന്ധമില്ലെന്നും, എന്നാൽ ജനാധിപത്യപരമായ പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതാണെന്നുമാണ് ചൂണ്ടിക്കാണിക്കുന്നത്.

വിസ്മയയുടെ സ്റ്റോറി സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട ചർച്ചകൾ ശക്തമാകുന്നതിനിടെയാണ് താരപുത്രിയുടെ പ്രതികരണവും ശ്രദ്ധ നേടുന്നത്.


Related articles

See all
Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Popular News

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Save your stories

Sign in