Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് , ഇടുക്കി അണക്കെട്ട് തുറന്നുവിടും

അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് , ഇടുക്കി അണക്കെട്ട് തുറന്നുവിടും
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ഇടുക്കി അണക്കെട്ട് തുറന്നുവിടുന്നു. ഇടുക്കി ഡാം ഇന്ന് 11 മണിക്ക് തുറക്കും. ഇതുസംബന്ധിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ് പുറത്തുവന്നു. സെക്കൻഡിൽ 50000 ലിറ്റർ വെള്ളം ഒരു ഷട്ടർ തുറന്ന് പുറത്തേക്ക് വിടും. രാവിലെ കളക്ടർ അവലോകന യോഗം വിളിച്ചിട്ടുണ്ട്. അതിനുശേഷമാവും ഷട്ടർ തുറക്കുക. പെരിയാറിൻറെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.ചെറുതോണി അണക്കെട്ടിൻറെ ഒരു ഷട്ടർ വെള്ളിയാഴ്ച വൈ കുന്നേരം നാലോടെ തുറക്കാൻ ജില്ലാ ഭരണകൂടം വൈദ്യുതി ബോർഡിന് അനുമതി നൽകിയിരുന്നെങ്കിലും വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാൽ തീരുമാനം നീ ട്ടിവയ്ക്കുകയായിരുന്നു. അതിതീവ്രമഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിൽ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജില്ലയിൽ വെള്ളിയാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രമാണ് മഴ പെയ്തത്. ഇടുക്കി പദ്ധതി പ്രദേശത്തും മഴ കുറവായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അണക്കെട്ട് തുറക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ഉന്നതതല യോഗത്തിനു ശേഷം അണക്കെട്ട് തുറന്നാൽ മതിയെന്ന തീരുമാനത്തിൽ അധികൃതർ പിന്നീട് എത്തി. തിരുവനന്തപുരത്ത് നടന്ന അവലോകന യോഗത്തിലാണ് ശനിയാഴ്ച രാവിലെ 11 ന് അണക്കെട്ട് തുറക്കാൻ തീരുമാനമായത്.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in