പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് രാജ്യമെമ്പാടും പ്രതിഷേധം നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തിലും ജാഗ്രതാ നിർദേശം. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് എന്നീ ജില്ലകൾക്കാണ് ഡിജിപി ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. മംഗളൂരു വെടിവെപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഉദ്യോഗസ്ഥരെ സജ്ജമാക്കി നിർത്താൻ ജില്ലാ പോലീസ് മേധാവിമാരോട് ഡിജിപി ആവശ്യപ്പെട്ടു.
പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് രാജ്യമെമ്പാടും പ്രതിഷേധം; കേരളത്തിലും ജാഗ്രതാ നിർദേശം